"Choose a job you love, and you will never have to work a day in your life."
Confucius പറഞ്ഞ ഈ പ്രശസ്ത വാചകം എത്ര അർത്ഥവത്താണെന്ന് ചിന്തിച്ചു നോക്കൂ. ഓരോ വ്യക്തിയുടെയും career എന്നത് അയാളുടെ ജീവിതത്തിലെ സുപ്രധാന കാര്യമാണ്. ഇത് പ്ലസ് ടു കഴിഞ്ഞു ചിന്തിക്കേണ്ട ഒന്നല്ല. മറിച്ച് ഹൈ സ്കൂൾ പഠനം കഴിയുമ്പോൾ തന്നെ ഓരോ മാതാപിതാക്കളും തങ്ങളുടെ മക്കളുടെ ഭാവിയെ കുറിച്ച് ആകുലതരകാൻ തുടങ്ങുന്നു.
ഈ നൂറ്റാണ്ടിലെ എല്ലാ മാതാപിതാക്കളും പണ്ട് പ്രീഡിഗ്രി എന്നറിയപെട്ടിരുന്ന പ്ലസ്‌വണ്‍, പ്ലസ് ടു കോര്സുകളിൽ സയൻസ് എടുക്കാൻ മക്കളെ നിര്ബന്ധിക്കുന്നു. കാരണം മറ്റു പലതിനും തുടര് പഠനങ്ങൾക്കുള്ള അവസരങ്ങൾ വളരെ കുറച്ചാനെന്നുള്ളത് തന്നെ. പിന്നെ വേറെ ഒന്ന് എല്ലാവര്ക്കും മക്കളെ ഡോക്ടർ, എഞ്ചിനീയർ എന്നിവയ്ക്ക് വിട്ടാൽ മതി. വേറെ ഒന്നുമല്ല സമൂഹത്തിലെ സ്റ്റാറ്റെസ് ആണ് എല്ലാവര്ക്കും പ്രധാനം.
എത്രയോ ലക്ഷകണക്കിന് കുട്ടികൾ ഒരു വർഷം പ്ലസ് ടു കഴിയുന്നു. അതിൽ മുക്കാൽ പേരും മെഡിക്കലോ എഞ്ചിനീയറിംഗ് ടെസ്ടോ എഴുതുന്നു. പല മാതാപിതാക്കളും കുട്ടികളെ നിര്ബന്ധിച്ചു രണ്ടും എഴുതിക്കുന്നു. ഫലമോ അവര്ക്ക് രണ്ടിലും ഒരു പോലെ ശോഭിക്കാൻ കഴിയില്ല. ഒരു വെടിക്ക് രണ്ടു പക്ഷി എന്ന് പറഞ്ഞു നടക്കാൻ കൊള്ളാം . പക്ഷെ അത് നമ്മളുടെ മക്കളിലല്ല പരീക്ഷിക്കേണ്ടത് .
പല കുട്ടികള്ക്കും അവരുടെതായ അഭിലാഷങ്ങൾ ഉണ്ട് ആരായി തീരണം എന്ന്.എന്നാൽ പ്ലസ് ടു കഴിയുന്നതോടെ മാതാപിതാക്കളുടെ നിർബന്ധങ്ങല്ക്ക് വഴങ്ങുന്നു. പല മാതാപിതാക്കളും ചിന്തിക്കുന്നത് അവര്ക്കുണ്ടായിരുന്ന സ്വപ്‌നങ്ങൾ മക്കളിലൂടെ സാധ്യമാക്കണം എന്നാണ്. സ്വന്തം മക്കളെ ഡോക്ടറോ അല്ലെങ്കിൽ ഒരു എഞ്ചിനീയർ ആക്കിയതിലോ അവർ അത്യധികം സന്തോഷിചേ ക്കാം .
എന്നാൽ ഈ പറയുന്ന മാതാപിതാക്കളിൽ എത്ര പേർ ശരിക്കും ചിന്തിക്കുന്നുണ്ട് മക്കള്ക്കുള്ള സ്വപ്നങ്ങളെ പറ്റി ?. ഒരു നല്ല പ്രോത്സാഹനം കിട്ടിയിരുന്നെങ്കിൽ എന്ന് ആലോചിക്കുന്ന പല കുട്ടികൾ ഉണ്ട്. പല മാതാപിതാക്കളും കുട്ടികളുടെ പഠനത്തിനും കുട്ടികള്ക്കും വേണ്ടി മരിച്ചു ജോലി ചെയ്യുന്നു. എന്നാൽ കുട്ടികള്ക്ക് വേണ്ട്യത് അവര്ക്ക് വേണ്ടി പണം സമ്പാധി ക്കുന്ന അച്ഛനമ്മമ്മമാരെ അല്ല മറിച്ച് അവര്ക്ക് വേണ്ടി സമയം കൂടി മാറ്റി വെക്കുന്ന മാതാപിതാക്കളെ ആണ്. ഒരു നല്ല പ്രോത്സാഹനമാണ് പലരെയും ഉന്നതങ്ങളിൽ എത്തിക്കുന്നത്.
നിങ്ങൾ ഏതു മേഖല തിരഞ്ഞെടുത്താലും അത് നിങ്ങള്ക്ക് ഇഷ്ടപെട്ടതു ആണെന്ന് ഉറപ്പു വരുത്തുക. നല്ല വ്യക്തികളോട് അഭിപ്രായങ്ങൾ ചോദിക്കുക. നിങ്ങൾ നിങ്ങളുടെ സ്വപ്നങ്ങളിൽ ആണ് ജീവിക്കേണ്ടത്. മറ്റൊരാളുടെത് അല്ല. ഞാൻ ആരായി തീരണം എന്ന് ഒരിക്കലും മറ്റൊരു വ്യക്തി യോട് നിങ്ങൾ ചോദിക്കരുത്.
No comments:
Post a Comment