കോളേജ് അല്ലെങ്കിൽ ഓഫീസിൽ വിട്ടു വരുന്ന ഏതൊരു കർണാടകക്കാരന്റേയും ദിവസം പൂർത്തിയാകുന്നത് പാനിപുരി അല്ലെങ്കിൽ അത് പോലുള്ള മറ്റേതെങ്കിലും ചാറ്റ് കഴിക്കുമ്പോഴാണ്. കർണാടകയിൽ പഠിക്കാൻ വന്ന എന്റെ മിക്ക കേരള കൂട്ടുകാരുടെയും അവസ്ഥ ഇതൊക്കെ തന്നെയാണ്. മിക്ക സ്ഥലങ്ങളിലും ഇവയൊക്കെ വിൽക്കുന്നവർ നോർത്ത് ഇന്ത്യയിൽ നിന്നും വന്നിട്ടുള്ള നമ്മുടെ ബംഗാളി ചേട്ടന്മാരാണ്. നമ്മൾ ഭൈയ്യ എന്നുവരെ വിളിക്കും. പാനി പുരി ഈ സംസ്ഥാനത്തു വന്നിട്ട് അധിക നാളായിട്ടില്ല. പഠിക്കുന്ന കാലത്തു എന്റെയും ഇഷ്ട വിഭവങ്ങളിൽ ഒന്നായിരുന്നു ഈ പറയുന്നവ. കൂട്ടുകാരൊന്നിച്ചു മത്സരം വെച്ച് തിന്ന ഓർമ്മകൾ എന്നും നാവിനും മനസിനും രുചി കൂട്ടും.
മെഡിക്കൽ കോളേജിൽ പഠിക്കുന്ന എല്ലാവര്ക്കും റോഡ് സൈഡിൽ നിന്ന് വാങ്ങി കഴിക്കുന്ന ഭക്ഷണത്തിന്റെ വിർത്തിയെ പറ്റി അറിയാമായിരുന്നെങ്കിലും എന്റെ കൂട്ടുകാരിൽ ആരിലും ഞാനാ ശ്രദ്ധ കണ്ടിരുന്നില്ല. കാരണം ഇവ നൽകുന്ന ആ രുചി അത് വേറൊരു ലെവൽ ആണ്. ഇടയ്ക്കിടയ്ക്ക് വന്നുകൊണ്ടിരിക്കുന്ന Fruti Juice message, പിന്നെ അതിൽ കലർത്തി എന്ന് പറയുന്ന എയ്ഡ്സ് രോഗിയുടെ രക്തം.......ഇതൊക്കെ ആര് കാര്യമായി എടുക്കുന്നു.
ഈ ചിത്രം, നമ്മുടെ ആംഗലേയ ഭാഷയിൽ പറഞ്ഞാൽ Taken From Out skirts Of a Famous City of Karnataka called Mangalore. ചിത്രം എടുത്തിട്ടുള്ളതാകട്ടെ ആളൊഴിയുന്ന രാത്രി സമയത്തും. ഒളിഞ്ഞിരിക്കുന്ന സത്യങ്ങളാണ് ഇവയൊക്കെ. പട്ടികൾ കൂട്ടമായും ഒറ്റയ്ക്കും വിശന്നു അലയുന്ന നഗരത്തിൽ പലരും ഇത് കാണുന്നില്ല.
അതോ കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുകയോ?.
പാനി പുരി കഴിക്കുമ്പോൾ പാത്രത്തിന്റെയും ഉണ്ടാക്കുന്ന ആളുടെ വിർത്തിയും സൂക്ഷ്മയോടെ നിരീക്ഷിക്കുന്ന നമ്മൾ എന്തേ അതിനപ്പുറം ചിന്തിക്കുന്നില്ല?. . നിങ്ങളാണ് നിങ്ങളുടെ അസുഖങ്ങൾക്ക് കാരണം. . ചിലർ കണ്ടേ വിശ്വസിക്കൂ. അവർക്കായി, അവരുടെ തത്വ ചിന്തകൾക്കായി ഒരു പോസ്റ്റ്.
No comments:
Post a Comment