The Locked Wings......! - Shades of Octaves

Saturday, April 7, 2018

The Locked Wings......!

                സ്വപ്നങ്ങൾ സാക്ഷാത്കരിക്കൽ എല്ലാവരുടെയും ലക്ഷ്യമാണ്‌. എവിടെയും എല്ലായിടത്തും നമുക്ക് കാണാം. വൃദ്ധ സദനം, അഗതി മന്തിരം, അനാഥാലയം. സ്വപ്നങ്ങൾ കാണാൻ യോഗമില്ലാത്തവർ ആണ് അവരൊക്കെ. ചിലർ വിധിയുടെ ചങ്ങല പൊട്ടിച്ചെറിഞ്ഞു ഉയരങ്ങളിലേക്ക് കുതിക്കുന്നു. ഒരു ചെറിയ  പ്രോത്സാഹനം കിട്ടിയാൽ മതി അവർക്ക് നേട്ടങ്ങളുടെ കുന്നുകളിൽ താണ്ഡവമാടാൻ.

എന്നാൽ ചങ്ങലകളാൽ നിയന്ത്രിക്കപ്പെട്ട സ്വപ്നങ്ങൾ കാണാൻ വിധിക്കപ്പെട്ട കുഞ്ഞുങ്ങളാണ് ചില വീടുകളിൽ. സ്വപ്നങ്ങൾ അടിച്ചമർത്തപ്പെട്ട എത്രെയോ ജന്മങ്ങളെ നമുക്ക് കാണാം പല വീടുകളിൽ... ഫ്ലാറ്റുകളിൽ. നമ്മളുടെ കുഞ്ഞുങ്ങളിൽ ദിവസേന സ്വപ്നങ്ങൾ നെയ്യുന്ന എത്രെയോ കുരുന്നുകൾ ഉണ്ട്. മാതാപിതാക്കളുടെ മറ്റു കുടുംബങ്ങളുമായുള്ള താരതമ്യപെടുത്തൽ,  അവരുടെ ലക്ഷ്യ സാധൂകരണം, ഇവയ്ക്കെല്ലാം ഇടയിൽ സ്വപ്നങ്ങൾ പൊലിഞ്ഞു പോയവർ..... ആർക്കറിയാം എത്രെയോ കലാം, ധോണി, മെസ്സിമാർ മനസുകൾക്കുളിൽ മരണപ്പെട്ടിരിക്കുന്നു.

ഡോക്ടറും എഞ്ചിനീറും മാത്രമല്ല ജീവിതത്തിൽ വിജയം കൈവരിച്ചിട്ടുള്ളതെന്നു എന്തേ അവർ മനസിലാക്കുന്നില്ല. അങ്ങനെ നിർബന്ധപൂർവം ഡോക്ടർ ആയവർ സമൂഹത്തിൽ കച്ചവടക്കാരായി മാറുന്നു. രോഗികളോട് കരുണയല്ല മറിച്ചു ക്രൂരത കാണിക്കുന്നു. ആരാണിവിടെ തെറ്റുകാർ?.

കുഞ്ഞു നാളിൽ നമ്മുടെ അച്ഛനോ അമ്മയോ മറ്റുള്ളവരുടെ മുന്നിൽ വെച്ച് ഇവൾ അല്ലെങ്കിൽ ഇവൻ നല്ല അച്ചടക്കവും അനുസരണയും ഉള്ള കുട്ടിയാണ് എന്ന് പറഞ്ഞാൽ ഓർക്കുക അത് പറക്കാൻ കൊതിക്കുന്ന നിങ്ങളുടെ ചിറകുകളേ വെട്ടി മാറ്റുകയാണ് അവർ ചെയ്യുന്നത്. പതിവിൽ കൂടുതൽ സാമർഥ്യം തന്റെ കുട്ടി കാണിച്ചാൽ, അല്ലെങ്കിൽ മറ്റുള്ളവരുടെ മുന്നിൽ അടങ്ങിയിരുന്നില്ലെങ്കിൽ, തങ്ങൾ പറഞ്ഞത് അനുസരിച്ചില്ല എങ്കിൽ മാതാപിതാക്കൾ അപ്പോൾ തന്നെ ഡോക്ടറുടെ അടുത്ത് കാണിക്കുന്നു. അവർ അതിനെ ADHD, ODD അങ്ങനെ പലതും ആയി ചിത്രീകരിക്കുന്നു. ഓർക്കുക ഹൈപ്പർ ആക്ടിവിറ്റി ഒരു അസുഖമല്ല. 


ഇപ്പോൾ ഫ്ലാറ്റിൽ വളരുന്ന എത്ര കുഞ്ഞുങ്ങൾക്ക്  നീന്താൻ അറിയാം. പുതിയ തലമുറയെ റൂമിനുള്ളിൽ ഇരുത്തി മൊബൈൽ ഗെയിമുകൾക്കും കമ്പ്യൂട്ടർ ഗെയിമുകൾക്കും അടിമകൾ ആക്കിയത് യഥാർഥത്തിൽ ആര്??. സ്വന്തം കുഞ്ഞുങ്ങളെ അവരുടെ കഴിവിൽ വിശ്വസിക്കുന്ന എത്ര മാതാപിതാക്കൾ ഉണ്ട്??. തെറ്റും ശെരിയും വേർതിരിച്ചു പറഞ്ഞു കൊടുത്തു മക്കളുടെ താല്പര്യങ്ങൾക്കനുസരിച്ചു അവരെ  വളർത്തി കൊണ്ടുവരുന്ന എത്ര പേര് ഉണ്ട്. 

തനിക്കു ഇഷ്ടമുള്ളവയിൽ നിന്ന് തന്നെ നിർബന്ധപൂർവം വിലക്കുമ്പോൾ ഏതൊരു കുഞ്ഞിനും അവയോട് ഭയം തോന്നി തുടങ്ങുന്നു. അല്ലെങ്കിൽ സ്വാതന്ത്ര്യപൂർവം തുറന്നു ചോദിക്കാൻ പേടി ഉരുവാകുന്നു.  സമൂഹത്തിൽ അച്ചടക്കം പാലിക്കാൻ നിർബന്ധരാവുന്നതിലൂടെയും ഇഷ്ടങ്ങൾ വിലക്കപ്പെടുന്നതിലൂടെയും അവർ അവരുടെ ഇഷ്ടാനിഷ്ടങ്ങൾ കുഴിച്ചു മൂടുന്നു അതിലൂടെ നിരാശയ്ക്കും അടിമയാകുന്നു.
 എവിടെയോ തങ്ങളുടെ സ്വപ്നങ്ങൾ പൂർത്തീകരിക്കാൻ പറ്റാത്ത മനസ്സു അവ മറ്റു പല രൂപത്തിൽ എക്സ്പ്രസ് ചെയ്യുന്നു. പഠനത്തിൽ അവർ ചിലപ്പോൾ പല നേട്ടങ്ങൾ കൈവരിച്ചേക്കാം കാരണം മാതാപിതാക്കളോടുള്ള പ്രധിബന്ധത....... പക്ഷെ ജീവിതത്തിൽ അവർ ഒരു പക്ഷെ സമ്പൂർണ വിജയം നേടിക്കൊള്ളണം എന്നില്ല.

വിരാട് കൊഹ്‌ലിയുടെ അച്ഛൻ അവൻ ചെറുപ്പത്തിൽ പന്തുമായി പുറത്തിറങ്ങുമ്പോൾ അവനെ തല്ലി അകത്തിരുത്തിയിരുന്നെങ്കിൽ നമുക്ക് ഒരു ക്രിക്കറ്ററെ കിട്ടുമായിരുന്നോ. . അതിനാൽ ചെറുപ്പത്തിൽ തങ്ങൾ മലമുകളിൽ കയറുകയും പുഴകൾ നീന്തിയ കഥകൾ നിങ്ങളുടെ കുട്ടികളോട് ചൊല്ലിക്കൊടുക്കുമ്പോൾ ഒന്നോർക്കുക; നിങ്ങളുടെ മാതാപിതാക്കൾ നിങ്ങൾക്ക് തന്ന സ്വാത്രന്ത്യം, നിങ്ങളിലുണ്ടായിരുന്ന വിശ്വാസം... അവയാണ് നിങ്ങളെ പലതും ആക്കി  തീർത്തത്. 

ചിലർ തങ്ങൾക്കു സാധിക്കാത്തതു മക്കളിലൂടെ കൈവരിക്കുമ്പോൾ ഒന്ന് ശ്രദ്ധിക്കുക അവർക്കും സ്വപ്‌നങ്ങൾ എന്നുള്ളത് ഉണ്ട് എന്ന്. നിങ്ങളോടു തുറന്നു ചോദിയ്ക്കാൻ അല്ലെങ്കിൽ പറയാൻ അവർ പേടിക്കുന്ന സ്വപ്‌നങ്ങൾ. .

"Untill you allow your child to spread their wings,  you will have no idea how far they can fly"

അവർ  പറക്കട്ടെ അവരുടെ സ്വപ്നങ്ങളിലേക്ക്......! 


No comments: