ഇന്ത്യൻ കൾച്ചർ കാലന്തരങ്ങളാൽ രൂപപ്പെട്ടതാണ്. ആധുനിക തലമുറ ഇപ്പോൾ മൊബൈൽ, ലാപ്ടോപ്പ്, അങ്ങനെ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളിലേക്കു ശ്രദ്ധയും താൽപര്യവും മുഴുവനായി ചെലുത്തി കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ പരസ്യകമ്പനികളുടെ യുഗമാണ്.
മൊബൈൽ ആപ്, പത്രങ്ങൾ, ബ്ലോഗുകൾ, TV, വെബ്സൈറ്റുകൾ അങ്ങനെ പലതും. പരസ്യങ്ങളിലൂടെ ആണ് ഇപ്പോഴത്തെ TV പ്രോഗ്രാമുകൾ, ചലച്ചിത്ര അവാർഡ് നിശ, സംഗീത പരിപാടികൾ അങ്ങനെ പലതും നേട്ടം കൊയ്യുന്നു. ഇന്ത്യ എല്ലാ പരസ്യ കമ്പനികൾക്കും നേട്ടങ്ങൾ കൊണ്ടു വരുന്ന ജലാശയമാണ്.
മൊബൈൽ ആപ്, പത്രങ്ങൾ, ബ്ലോഗുകൾ, TV, വെബ്സൈറ്റുകൾ അങ്ങനെ പലതും. പരസ്യങ്ങളിലൂടെ ആണ് ഇപ്പോഴത്തെ TV പ്രോഗ്രാമുകൾ, ചലച്ചിത്ര അവാർഡ് നിശ, സംഗീത പരിപാടികൾ അങ്ങനെ പലതും നേട്ടം കൊയ്യുന്നു. ഇന്ത്യ എല്ലാ പരസ്യ കമ്പനികൾക്കും നേട്ടങ്ങൾ കൊണ്ടു വരുന്ന ജലാശയമാണ്.
ഇന്ത്യ ജനസമൂഹം എന്തിനോടും പൊരുത്തപ്പെടുകയും എന്തിലും കൈ കടത്തുകയും ചെയ്യും. ഇതു തന്നെയാണ് ഈ കമ്പനികൾ നമ്മുടെ ജനതകളിൽ ഇത്രയധികം ആധിപത്യം ചെലുത്താൻ കാരണവും.
പാശ്ചാത്യ രാജ്യങ്ങളെ ഇന്ത്യയുമായി താരതമ്യ പെടുത്തി നോക്കുമ്പോൾ ചില വ്യത്യാസങ്ങൾ നമുക്ക് കാണാൻ സാധിക്കും.
ഇന്ത്യയിലെ തെരുവുകളിലേക്കൊന്നു നോക്കുക. അനേകായിരം ചെറുതും വലുതുമായ പരസ്യ പേപ്പറുകൾ ഒട്ടിച്ചിരിക്കുന്നത് കാണാം. ഒരു നാട് മൊത്തം പേപ്പറുകളാൽ നിറഞ്ഞിരിക്കുന്നു. സിനിമ തീയേറ്ററുകലാവട്ടെ, സ്‌കൂളുകൾ ആവട്ടെ എല്ലാത്തിനും ഇവിടെ പരസ്യങ്ങൾ ചുമരിന്മേൽ ഓട്ടിച്ചാലെ ജനങ്ങൾ കാണൂ. തിരഞ്ഞെടുപ്പ് വരികയാണെങ്കിൽ പറയുകയും വേണ്ട.
തലങ്ങും വിലങ്ങും നീളുന്ന പോസ്റ്ററുകൾ, ഗ്രാമങ്ങളും പട്ടണങ്ങളും നിറയെ ചിത്രങ്ങളും പരസ്യ വാചകങ്ങളും ആണ്. ഹരിത പുളകിതമായ നാടുകൾ എവിടെ?.
ഒരു മരം പാത വീഥിക്കടുത്തു ഉയറുകയാണെങ്കിൽ അതിനു പുതയ്ക്കാനി താ പേപ്പറുകളാൽ നിറഞ്ഞ പുതപ്പ്. ഇവയല്ലേ നമ്മുടെ നാടിന്റെ മനോഹാരിത എടുത്തു കളയുന്നത്?.
എന്തു കൊണ്ട് ഇവർക്ക് വീടുകളിൽ കൊണ്ടു പോയി ഇട്ടുകൂടാ? എന്തിനു നമ്മുടെ നാട് വിർത്തികേടാക്കുന്നു. പിന്നീട് ഇവയെല്ലാം മഴയും വെയിലും കൊണ്ട് മഞ്ഞിച്ചു നാടു മുഴുവനുമേ മഞ്ഞിപ്പിക്കുന്നു. എവിടെ നോക്കിയാലും കീറിയ പത്ര കടലാസുകൾ മാത്രം.
ജൂണ് 5 ന് മാത്രം പരിസ്ഥിതി പ്രവർത്തനങ്ങളിൽ വല്ലാതെ ഇറങ്ങി പണിയുന്ന ജനങ്ങൾ ഇതൊന്നും കാണുന്നില്ലേ. തല കുമ്പിട്ടു നോക്കുമ്പോൾ താഴെ കിടക്കുന്ന വസ്തുക്കൾ മാത്രമേ നിങ്ങൾക്ക് മലിനീകരണ സ്രോതസും നാടിന്റെ ശുചിത്വത്തെ ബാധിക്കുന്നതായി കാണുകയുള്ളൂ.
നമ്മുടെ നാടിന്റെ മനോഹാരിത നമ്മൾ വേണം നിലനിർത്തിക്കൊണ്ട് പോവാൻ. ഭരിക്കുന്ന പാർട്ടികൾ പോലും അവരുടെ പാർട്ടിയുടെ ചിത്രങ്ങളും ആരാണ്ടോ വരുന്നവർക്കു അഭിവാദ്യങ്ങൾ ആർപ്പിക്കാനും വലിയ കടലാസുകൾ പതിപ്പിക്കുന്നു.
പണം കിട്ടുന്ന ATM കൗണ്ടറുകളിൽ പോലും ഇപ്പോൾ രശീത് പ്രിന്റ് ചെയ്യണോ എന്നു ചോദിക്കും. അവിടെ പോലും ഈ വക മാറ്റങ്ങൾ കൊണ്ടു വന്നവരെന്തേ ഇതിൽ മാറ്റങ്ങൾ കൊണ്ടു വരുന്നില്ല? എന്തിനു നമ്മുടെ നാട് കടലാസിനാൽ പുതയ്ക്കപ്പെടുന്നു?
പാശ്ചാത്യ നാടുകളിൽ ഇവയൊന്നും സംഭവിക്കുന്നില്ല. അവരുടെ ഭരണ സംവിധാനവും ഭരണ നേതാക്കളും തങ്ങളുടെ പാർട്ടിയെ മുന്നിലേക്കു കൊണ്ടു വരാൻ നാടിന്റെ മനോഹരിതയിൽ പോറൽ എൽപ്പിക്കുന്നില്ല. ഇവയ്ക്കൊരു മാറ്റം കൊണ്ടു വന്നു കൂടെ?.
ഒഴിവാക്കാൻ പറ്റില്ല എന്ന് പറഞ്ഞ എന്തെല്ലാം കാര്യങ്ങൾ ഇന്ത്യൻ ജനത ഒഴിവാക്കിയിരിക്കുന്നു. മാറില്ല ചെയ്യില്ല എന്നു വിചാരിച്ച പലതിനും മാറ്റങ്ങളും, അവയുടെ മാറ്റങ്ങൾക്കാനുസരിച്ചു പലതും ചെയ്യാൻ നമ്മളും നിർബന്ധിതരായില്ലേ.
പക്ഷെ ഒന്നും സംഭവിക്കാൻ പോണില്ല. ഇതു ഇന്ത്യ ആണ്, കേരളമാണ്.....ഇവിടെ ഇങ്ങനെയൊക്കെ ആണ്.
2 comments:
Nice
Thank you @jismi
Post a Comment