"നിനക്ക് പുച്ഛമായിരുന്നല്ലോ അവരെ".?. സുഹൃത്തിന്റെ വാക്കു കേട്ട് ഞാൻ വല്ലാണ്ടായി. അവൻ തുടർന്നു... "അവസരം മുതലെടുക്കുകയാണെന്നു വിചാരിക്കരുത്. പറഞ്ഞു പോവുകയാണ്. അത്രയ്ക്കും നീ ഞങ്ങളെ കളിയാക്കിയിട്ടുണ്ട്. .കർമ്മ എന്ന് പറയുന്ന എന്നുണ്ട്. അത് നമുക്കെതിരെ കൊത്തും ഒരിക്കൽ. . സാരമില്ല ദൈവം ഒരു വഴി കാണിച്ചു തരും. "
അവസാനത്തെ കൈ യാണ് എന്റെ ഫ്രണ്ട് ഇപ്പൊ വിളിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. . എന്ന് പറഞ്ഞു അവൻ പുറത്തേക്കു നീങ്ങി. ആശുപത്രി വരാന്തയിലൂടെ നടക്കുമ്പോൾ ഓരോ മിനുറ്റിനും മണിക്കൂറുകളുടെ ദൈർഖ്യം ഉണ്ടെന്നു തോന്നി പോയി എനിക്ക്. ആ തണുത്ത രാത്രിയിലും ഞാൻ വിയർത്തു കുളിച്ചു. ഇല്ല ദൈവം എന്നെ കൈ വെടിയില്ല ...! ആരോ കാതിൽ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. .
എന്റെ ബുദ്ധിമോശമായിരുന്നു അവളുടെ കയ്യിൽ സ്റ്റിയറിംഗ് രാത്രിയിൽ കൊടുത്തതു. കുടിക്കാതെ ഇരിക്കാമായിരുന്നു പാർട്ടിയിൽ. ഇനി ഇപ്പൊ പറഞ്ഞിട്ടെന്തു കാര്യം. സര്ജറിക്കായി അവൾ തീയേറ്ററിനുള്ളിലും ഞാൻ പുറത്തും. നെഗറ്റീവ് ബ്ലഡ് ആവശ്യവുമാണെന്നു നേഴ്സ് വന്നു പറഞ്ഞിട്ടു 3 മണിക്കൂർ കഴിഞ്ഞിരിക്കുന്നു. ഇനിയും വൈകിയാൽ അറിയില്ല.! ആരെയും കിട്ടുന്നില്ല.. രണ്ടു പേരാകട്ടെ ദൂരെയാണ് താനും.
കമ്പനിയിൽ കൂട്ടുകാർ ബ്ലഡ് ഡോണെറ്റ് ചെയ്യാൻ പോകുമ്പോൾ വേറെ പണിയൊന്നുമില്ലേ എന്ന് പറഞ്ഞു അവരെ കളിയാക്കിയത് ഞാൻ ഓർത്തു.. ഒരിക്കൽ പാർട്ടിക്കിടയിൽ നിന്ന് ഒരുത്തനെ വിട്ടതുമില്ല.. ഇന്ന് പലരും അവരവരുടെ തിരക്കിലായിരിക്കും. .പ്രാർത്ഥിച്ചു കൊണ്ട് അക്ഷമനായി ഞാൻ നടന്നു. അവളുടെ അച്ഛനും അമ്മയും തളർന്നിരുന്നു. കരഞ്ഞത് കൊണ്ട് പ്രയോജനമില്ലെന്നു മനസിലായിക്കാണും.
ആ നിശബ്ദദയെ മുറിച്ചു കൊണ്ട് ഫ്രണ്ടിന്റെ മൊബൈൽ റിങ് ടോൺ എന്റെ ചെവിയിൽ വന്നെത്തി. .അറിയാവുന്ന എല്ലാ ദൈവങ്ങളെയും ഞാൻ ആ സമയം ഓർത്തു കരഞ്ഞു. . അവൻ ഓടി വന്നു. ഒരാൾ റെഡി ആയിട്ടുണ്ട്. അര മണിക്കൂറിനുള്ളിൽ എത്തും. കഷ്ടപ്പെട്ട് കിട്ടിയതാണ്.
30 നിമിഷങ്ങൾ 30 മണിക്കൂറായി തോന്നിയ സമയം. ഒടുവിൽ പെയിന്റ് അടിക്കാരനായ ഒരു ചെറുപ്പക്കാരൻ എത്തി. യാതൊരു മുൻ പരിചയുമില്ലാതെ വന്ന് എൻ്റെ വൈഫിനു വേണ്ടി ബ്ലഡ് കൊടുക്കാൻ ആ പാതിരാത്രിയിൽ വന്ന ചെറുപ്പക്കാരനിൽ ഞാൻ ദൈവത്തെ കണ്ടു.
അന്ന് ഞാൻ അറിഞ്ഞു അവരുടെ മഹത്വം. സർജറി കഴിഞ്ഞു പോകാൻ നേരം പൈസ കൊടുത്തപ്പോൾ സ്നേഹത്തോടെ നിരസിച്ചു അവൻ പറഞ്ഞ വാക്കുകൾ എന്റെ ഹൃദയത്തിലാണ് പതിഞ്ഞത്.
"ഈ അവസ്ഥ ആർക്കും വരാം ഇന്ന് നിങ്ങൾ എങ്കിൽ നാളെ ഞങ്ങൾ, കഴിയുമെങ്കിൽ ഇത് പോലെ ഒരു അവസരം താങ്കൾക്ക് വരികയാണെങ്കിൽ മടി കൂടാതെ സഹായിക്കൂ. നമ്മൾ ജീവന്റെ ജീവനായി കരുതുന്നവർക്ക് ബ്ലഡ് ആവശ്യമായി വരുമ്പോൾ മാത്രമേ നമ്മൾക്ക് അതിന്റെ വില മനസിലാകൂ.ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ" .... എന്ന് പറഞ്ഞു അവൻ നടന്നു നീങ്ങി. .
ഇത് മേലെ തട്ടിൽ ജീവിക്കുന്ന ഒരു ഭർത്താവിന്റെ കഥ ആണ്. നാളെ നിങ്ങൾക്കോ നിങ്ങൾ ജീവന് തുല്യം സ്നേഹിക്കുന്ന ആർക്കെങ്കിലുമോ ഈ അവസ്ഥ വരാതെ നിങ്ങളും ഉണരുകയില്ല. സ്വന്തം രക്തം മറ്റൊരുവന്റെ ജീവൻ രക്ഷിക്കാൻ ഉതുകുമ്പോൾ ഉണ്ടാകുന്ന സന്തോഷം എത്രെയാണെന്നു നിങ്ങൾക്കറിയാമോ..എഴുത്തുകാരൻ അങ്ങനെ രക്തം കൊടുക്കാറുള്ള വക്തിയാണ്. ആ അവസ്ഥ അനുഭവിച്ചത് കൊണ്ട് തന്നെയാണ് അവനു ഇങ്ങനെ എഴുതാൻ കഴിയുന്നതും. .
മേൽ പറഞ്ഞ ഞാൻ എന്ന എഴുത്തുകാരനെ ഇന്നലെ ബ്ലഡ് ഡോണെറ്റ് ചെയ്യാൻ വേണ്ടി ഒരുവൻ ബന്ധപെടുകയുണ്ടായി. മറ്റൊരു MD ഡോക്ടറോട് ബ്ലഡ് കൊടുക്കാൻ പോകുന്ന വിവരം അല്ലെങ്കിൽ ആ സന്തോഷം പങ്കു വെച്ച എനിക്ക് ഇതേ ചോദ്യമാണ് കിട്ടിയത്. ക്ലിനിക്കും വിട്ടു എന്തിനു നീ ബ്ലഡ് കൊടുക്കാൻ പോകുന്നു ?? അതും കേട്ടത് ഒരു ഡോക്ടറായ സുഹൃത്തിൽ നിന്ന്. ആശ്ചര്യം അല്ലാതെന്തു പറയാൻ. !!!!......
നമ്മൾക്ക് എന്ത് നഷ്ടപ്പെടുന്നു എന്നല്ല. എന്ത് കൊടുക്കാൻ കഴുയുന്നു എന്നതാണ് നമ്മുടെ സന്തോഷം. ഒരു പക്ഷെ നാളെ എനിക്കും ഈ അവസ്ഥ വന്നു കൂടാ എന്നില്ലല്ലോ. ഇല്ലെങ്കിൽ എന്റെ പ്രിയ പെട്ടവർക്ക്..........
Donate blood for a cause. .! Let that Cause be Life!!!
“A life may depend on a gesture from you, a bottle of Blood.”
2 comments:
A reality of life ; well written in yr style
Thanku so much.
Post a Comment