Knowledge Selling Tea Seller - Shades of Octaves

Thursday, August 20, 2020

Knowledge Selling Tea Seller

Kurukshetra tea-seller becomes Rs 50 crore loan defaulter | Deccan ...

 പതിവുപോലെ ഡ്യൂട്ടി കഴിഞ്ഞ് വീക്കെൻഡിൽ വീട്ടിലേക്ക് ടൂവീലർ ഓടിച്ചു പോവുകയായിരുന്നു ഞാൻ. പതിവ് കാഴ്ചയായ വയനാട് ചുരത്തിലെ കോടമഞ്ഞിന്റെ  അഭാവം എന്നെ തെല്ല് നിരാശനാക്കാതെ ഇരുന്നില്ല.  ചുരം ഒക്കെ ഇറങ്ങി കഴിഞ്ഞ് റോഡിന്റെ ഓരത്തുള്ള കടകളിൽ പേര് ഞാൻ വായിച്ചു കുന്ദമംഗലം. വയനാടും ഇങ്ങനെയൊരു സ്ഥലപ്പേര് ഉണ്ടല്ലോ എന്ന് ഞാൻ ഓർമിച്ചു. സ്ഥലപ്പേരിലെ  വൈവിധ്യങ്ങളെ ഓർമ്മിച്ചു കൊണ്ടിരുന്നപ്പോഴാണ് വല്ലാത്ത പരവേശം.. തൊണ്ടയാകെ ഉണങ്ങിയിരിക്കുന്നു.  ഉയരം കൂടും തോറും ആണ് ചായയുടെ മധുരം കൂടുന്നത്  എന്ന  മോഹൻലാലിന്റെ വാക്കുകളെ അവഗണിച്ച് വണ്ടി ഒരു കടയുടെ ഓരത്ത് നിർത്തി.  അപ്പോൾ കോവിഡും  കോപ്പും ഒന്നും മനസ്സിൽ വന്നില്ല.

ചേട്ടാ.. !പേപ്പർ ഗ്ലാസിൽ ഒരു ചായ എന്ന് പറഞ്ഞു ഞാൻ ചില്ലുകൂട്ടിലെ പഴംപൊരിയും സുഖിയനും നോക്കി നിന്നു.  എന്തായാലും ചില്ലുകൂട്ടിൽ  രതീഷ് അല്ല ടോവിനോ ആണെന്ന് തോന്നുന്നു... ഞാനങ്ങനെ നോക്കുന്നത് കണ്ടിട്ട് ആയിരിക്കണം ചേട്ടൻ എന്നോട് ചോദിച്ചു കഴിക്കാൻ ഒന്നും വേണ്ടേ.? കഴിക്കാൻ ഇഷ്ടമില്ലാഞ്ഞിട്ടല്ല വായിലെ പുണ്ണ് ആണ് വില്ലൻ. ഞാൻ കാര്യം പറഞ്ഞു. പിന്നെ അങ്ങോട്ട് ചേട്ടൻ ആയിരുന്നു സംഭാഷണം വലിച്ചു നീട്ടിയത്.  ഇപ്പൊ എല്ലാവരിലും ഇതൊക്കെ സർവ്വസാധാരണമാണ് എന്നും വായിൽ മാത്രമല്ല വയറ്റിലും ഉണ്ടാകും എന്നൊക്കെ പറഞ്ഞ് ചേട്ടൻ വിശദീകരണം തുടങ്ങി. എനിക്കെന്തോ ഞാൻ ഡോക്ടർ ആണെന്ന് തുറന്നു പറയേണ്ട എന്ന് തോന്നി. പിന്നെ പുള്ളി പറഞ്ഞത് വളരെ അർത്ഥവത്തായ ചില കാര്യങ്ങൾ ആയിരുന്നു. വീട്ടിൽ ആര്യവേപ്പിന്റെ മരം ഉണ്ടോ എന്ന് ചോദിച്ച്‌ അതിന്റെ ഇല വായ്പുണ്ണിന് നല്ലതാണെന്നും ദിവസേന വെറുംവയറ്റിൽ കഴിച്ചാൽ മൂന്നാഴ്ച കൊണ്ട് ഇതെല്ലാം ഇല്ലാതാകുമെന്ന്മൂന്നാഴ്ച കൊണ്ട് ഇതെല്ലാം ഇല്ലാതാകുമെന്നും  പുള്ളി പറഞ്ഞു. പണ്ടാരോ പറഞ്ഞ പോലെ അറിവ് ആര് പകർന്നു തരുന്നത് ആണെങ്കിലും നമ്മൾ കേട്ടു നിൽക്കണം എന്ന് ഓർമ്മിച്ചു കൊണ്ട് ഞാൻ അതെല്ലാം ശ്രദ്ധയോടെ കേട്ടു. 

 അവസാനം കാശുകൊടുത്ത് ഇയർഫോണിൽ പാട്ടും വെച്ച് ടൂവീലർ എടുത്ത് തിരക്കുള്ള റോഡിലേക്ക് വീടിനെ ലക്ഷ്യമാക്കി ഞാൻ കയറി. 


അപ്പോഴാണ് ഓർത്തത്‌. Neem എന്നുപറഞ്ഞാൽ നമ്മുടെ  Azadirachta Indica..... സന്ധിവേദനയ്ക്കും  ഉദരരോഗങ്ങൾക്കും ഒക്കെ നമ്മൾ കൊടുക്കുന്ന മരുന്ന്.  ഞാൻ പ്രാക്ടീസിൽ വളരെ വിരളമായേ ഈ മരുന്ന് ഉപയോഗിക്കാറുള്ളൂ. എന്നിരുന്നാലും ആ സാധാരണ വഴിയോര കച്ചവടക്കാരന്റെ  അറിവായിരുന്നു എന്നിൽ  അതിശയം  ഉണർത്തിയത്.


കിട്ടുന്ന ഒരു അറിവും വെറുതെ ആകില്ലെന്ന് ഓർമിച്ചുകൊണ്ട് നാളെ മുതൽ ഒന്ന് പരീക്ഷിച്ചു നോക്കണമെന്ന് ഞാൻ തീരുമാനിച്ചു. റോഡിൽ വാഹനങ്ങൾ അപ്പോഴും ചീറിപ്പായുന്നുണ്ടായിരുന്നു....


*നിയമപരമായ മുന്നറിയിപ്പ്*

ഹെഡ്സെറ്റ് ഉപയോഗിച്ച് കൊണ്ട് വണ്ടി ഓടിക്കാൻ പാടില്ല....

കോവിഡ് കാലത്തു പാതയോരങ്ങളിൽ നിന്നും ചായ കുടിക്കുന്നത് പരമാവധി ഒഴിവാക്കുക. 


_കഥാകൃത്ത്‌ നിയമം പാലിക്കാൻ വിഷമം ഉള്ള ഒരാളാണ്.......


1 comment:

RAHEEMA QURAISHI said...

കഥാകൃത്ത് നിയമം പാലിക്കാനു വിഷമം ഉള്ള ആളാണ് ... അത്‌ അടിപൊളി