ഇന്നലകിലെ റൈഡർ - Shades of Octaves

Thursday, October 15, 2020

ഇന്നലകിലെ റൈഡർ



എന്തെങ്കിലും എഴുതിയാൽ പോരല്ലോ. ഇപ്പ്രാവശ്യം മറ്റൊരാളുടെ ചിന്ദാ മണ്ഡലങ്ങൾ കടം എടുത്തു എഴുതുന്നു......... 

മറ്റൊരു കൊറോണ കാലം !

കൊറോണയുടെ രുചി ജീവിതത്തിൽ അറിഞ്ഞു തുടങ്ങുന്നതിനു മുൻപേ ആയിരുന്നു കെട്ടിയോൻ അബ്രോഡിലേക്കു പറന്നത്.  ഫലമാകട്ടെ എന്നും സ്കൂട്ടറിന്റെ പുറകിലത്തെ സീറ്റിലിരുന്ന ഞാൻ മുന്നിലിരിക്കാൻ നിർബന്ധിത ആയി.  

അന്ന് നമ്മുടെ സർക്കാർ കംപ്ലീറ്റ് ലോക്ക് ഡൌൺ ആക്കി.  ബസിൽ ജനാലയ്ക്കരുകിൽ ഇരുന്നു ദിവാസ്വപ്നം കണ്ടു കൊണ്ട് ഹോസ്പിറ്റലിൽ പോയിരുന്ന ഞാൻ വണ്ടി ഓടിക്കാനും തുടങ്ങി.  


വണ്ടി പഠിച്ചെടുത്തത് വളരെ പെട്ടെന്നായിരുന്നു.  പുതിയതായി വാങ്ങിയ ആക്സിസ് 125 ആയിരുന്നത് കൊണ്ട് വണ്ടി ഉറ്റ സുഹൃത്തായി മാറി.  പണി ഒന്നും അവനായിട്ടു തന്നില്ല എന്ന് സാരം.  അപ്പൊ വേറെ ആര് വഴി  വന്ന പണി എന്നാണെന്നല്ലേ.... ഈ ഞാൻ തന്നെ ആണ്. 


കാരണം വണ്ടി ഒക്കെ വല്യ ഉത്സാഹത്തിൽ പഠിച്ചെടുത്തു... ഒരാഴ്ച കൊണ്ട് ജോലിക്കും വന്നു തുടങ്ങി.  എന്താ ഒരു കോൺഫിഡൻസ് അല്ലേ....! പത്തിരുപതു kms. അതും കാട്ടിലൂടെ...... കൂട്ടത്തിൽ വർക്ക് ചെയ്യുന്നവരെല്ലാം എന്നെ പ്രശംസിക്കുകയും ചെയ്തു. അറിയാത്തവരോട് ഞാൻ ആയിട്ട് പറഞ്ഞു അറിയിക്കുകയും ചെയ്തു. സ്വയം അഭിമാനിക്കുകയും ചെയ്തു.  ഇടയ്ക്ക് വിട്ടു പോയ ഒന്നുണ്ട്. നമ്മടെ  സ്വന്തം  മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ  തരുന്ന തുണ്ട് കടലാസ് എന്റെ കയ്യിൽ ഉണ്ടായിരുന്നില്ല.  അതായത് ലൈസൻസ്.  ഈ പെണ്ണിന്റേതു ലൈസൻസ് ഇല്ലാത്ത പോക്കാണെന്നു വഴിയിൽ  കാണുന്നവർ നർമ ബോധത്തിൽ പറയുന്നത് എത്ര സത്യാമാണല്ലേ...... 


പക്ഷെ ഒരു ട്വിസ്റ്റ്‌ ഉണ്ട്.


ഒരു ദിവസം ഹോസ്പിറ്റലിലെ വൻ തിരക്കുള്ള ഒപിഡി ഒക്കെ കഴിഞ്ഞ് 60km സ്പീഡിൽ വണ്ടി പറപ്പിക്കുമ്പോഴാണ് വളവിൽ പോലീസ് ചെക്കിങ് കണ്ടത്.  ഇത്ര നാളും ചെക്കിങ് ഒന്നും ഉണ്ടാകാതെ ഇരുന്നപ്പോൾ  നോം വിചാരിച്ചു ആ ഭാഗ്യ ദേവത എന്റെ ഒപ്പം ഉണ്ടെന്നു. .പെട്ടെന്ന് നോക്കിയപ്പോൾ  എന്നും ഇടാറുള്ള ഡോക്ടര്സിന്റെ ഐഡി കാർഡ് ആകട്ടെ കഴുത്തിൽ കാണുന്നില്ല. ഉണ്ടായിരുന്നേൽ ഒന്ന് പരീക്ഷിക്കാമായിരുന്നു. പോലീസ് മാമൻ തന്നെ കാണുകയും ചെയ്തു. ഇനി ഇപ്പൊ എടുത്തിടാനും പറ്റില്ല.  

എന്തോ കൈകൾക്കൊക്കെ ഒരു വിറ.... കാലിനു പിന്നെ കൈകൾക്കു കമ്പനി കൊടുക്കാതിരിക്കാനും പറ്റില്ല. രണ്ടും കല്പ്പിച്ചു  നിർത്തി. പറന്നു വന്ന പുലി എലിയെ പോലെ വിറച്ചു നിർത്തി എന്ന് പറയാം.  ബുക്കും പേപ്പറും edukku.....ഓർഡർ വന്നു..... 

നിമിഷ നേരം കൊണ്ട് ഒരു സംഭവം ഓര്മ വന്നു.

കഴിഞ്ഞ ആഴ്ച ഹോസ്പിറ്റലിലെ ചിരി തമാശകൾക്കിടയിലാണ് വണ്ടിക്കു ഇൻഷുറൻസും പുക പേപ്പറും ഇല്ലാ എന്ന് ഞാൻ മനസിലാക്കുന്നത്. RC Book എന്ന് പറയുന്നത് ലാമിനേറ്റ് ചെയ്ത കടലാസാണെന്നു അറിയുന്നത് പോലും അന്നായിരുന്നു.  കെട്ടിയോൻ ഇതൊന്നും പറഞ്ഞു തന്നിട്ടില്ല.  ഞാനൊട്ടു ചോദിച്ചതുമില്ല.. എന്തായാലും പിടിച്ചാൽ നല്ലൊരു തുക കയ്യിൽ നിന്നു പോകാൻ സാധ്യത ഉള്ളത് കൊണ്ട് കയ്യോടെ പോയി അന്ന് ഇൻഷുറൻസും പുകയും ടെസ്റ്റ്‌ ചെയ്തു വാങ്ങിച്ചു വെച്ചു. 


താനെന്തു ആലോചിക്കുവാടോ എന്ന് പോലീസ് ചോദിച്ച കേട്ടപ്പോൾ ഞാൻ എല്ലാ papersum എടുത്തു കാണിച്ചു.  ഇൻഷുറൻസും പുകയും പുതിയ ഫ്രഷ് കടലാസ് ആയതു കാരണം ആയിരിക്കും അയാൾ എന്നെ ഒരു നോട്ടം നോക്കി.  ഞാനിതൊക്കെ കറക്റ്റ് ആയി കൊണ്ട് നടക്കുന്ന ആളാണെന്ന പോലെ ഭാവത്തിൽ ഞാനും.  ഇതൊക്കെ എടുത്തിട്ട് 4 ദിവസമേ ആയുള്ളൂ എന്നത് പുള്ളിക്കറിയില്ലല്ലോ... 


ലൈസൻസ് ഇല്ലെങ്കിൽ അത്  ഉള്ള ഭാവത്തിൽ ബാഗിനുള്ളിൽ കൈ ഇട്ടു പരതുന്ന പോലെ കാണിച്ചാൽ മതിയെന്ന  സഹപ്രവർത്തകന്റെ ബുദ്ധിപൂർവമുള്ള വാക്കുകൾ ആയിരുന്നു മനസ്സിൽ വന്നത്.  അത് പോലെ തന്നെ ചെയ്തു. " ലൈസൻസ് ഒക്കെ ഉണ്ടല്ലോ alle"? . ഓ ഉണ്ടല്ലോ...... എന്ന പൊയ്ക്കോ എന്ന് അയാളും.  സ്ത്രീയോടുള്ള കരുതൽ... !എല്ലാ പേപ്പേഴ്സും ഇത്ര കൃത്യമായി കൊണ്ട് നടക്കുന്ന ആരുണ്ട് അല്ലേ... 

നല്ലവനായ ആ ബുദ്ധി ഉപദേശിച്ചു തന്ന ഡോക്ടർക്ക് നന്ദി മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ വേഗം വണ്ടി എടുത്തു  സ്ഥലം കാലിയാക്കി...... 


എന്തായാലും പിറ്റേന്ന് പറഞ്ഞു ചിരിക്കാൻ ഹോസ്പിറ്റലിൽ ഒരു വക കൂടി ആയി.  എന്തായാലും അതിനു ശേഷം ഞാൻ ലൈസൻസിന് അപ്ലൈ ചെയ്തു.  ഇപ്പൊ ടെസ്റ്റിനായി പഠിച്ചു കൊണ്ടിരിക്കുന്നു...... 


(പരകായ പ്രവേശന കഥ ആണ്.  ഇതിൽ പറഞ്ഞിരിക്കുന്ന വ്യക്തികളും സംഭവങ്ങളും സത്യമായിരിക്കാം )


3 comments:

Gups padinjattummuri said...

ആരുടെ കഥ ആയാലും എഴുത്തിന്റെ ശൈലി കൊണ്ടു വായനക്കാരിൽ ആ അനുഭവം കണ്ണിനു മുന്നിൽ നടക്കുന്ന പോലെ കാണിക്കാനായി.... super my dear

Gups padinjattummuri said...

ആരുടെ കഥ ആയാലും എഴുത്തിന്റെ ശൈലി കൊണ്ടു വായനക്കാരിൽ ആ അനുഭവം കണ്ണിനു മുന്നിൽ നടക്കുന്ന പോലെ കാണിക്കാനായി.... super my dear

Admin said...

Thanks friend