ഓർത്തെടുക്കാൻ പറ്റുന്നതല്ല പുസ്തകങ്ങളോട് കൂട്ട് കൂടാൻ തുടങ്ങിയ ആ ദിവസം. എന്റെ മനസ്സ് എന്നിൽ നിന്നു പതറി പോകുമെന്നുറപ്പായപ്പോൾ ഞാൻ കണ്ടെത്തിയ ഒളിച്ചോടലായിരുന്നു ബുക്കുകൾ എന്ന് വേണമെങ്കിൽ പറയാം. അപ്പൊ നിങ്ങൾ വിചാരിക്കും ഞാൻ ഒരു പ്രാന്തി ആണെന്ന്. എന്നാൽ അല്ല. ചെറിയ ഒരു വിക്ക് മുതൽ തുടങ്ങി dysphasiyayil ചെന്നു നിന്ന ഒരു പ്രതിഭാസം. വിട്ടു നിൽക്കാൻ ശ്രമിക്കുംതോറും എന്നെ പുണർന്നു നിന്നിരുന്നവ.
ഞാൻ ഗായത്രി.......
മറ്റുള്ളവരോട് സംസാരിക്കാനും കൂട്ട് കൂടാനും പോലും എന്നിൽ ആ അപകർഷതാബോധം തളം കെട്ടി നിന്നു. എന്നിരുന്നാലും എന്റെ ജീവനായി എനിക്ക് കൂട്ടിനുണ്ടായിരുന്നു രണ്ടു ചങ്കുകൾ. അഞ്‌ജലിയും രശ്മിയും.
8 ആം ക്ലാസ്സിൽ ബോർഡിങ്ങിൽ ചേർന്ന എനിക്ക് താങ്ങും തണലും അവരായിരുന്നു. എന്തോ അവരോടു സംസാരിക്കുമ്പോൾ ഒരു പ്രയാസവുമില്ലാതെ സംസാരിക്കാൻ എനിക്ക് പറ്റിയിരുന്നു..
ചെറിയ മുഖ കുരുവൊക്കെ ഉണ്ടെങ്കിലും നിന്നെ കാണാൻ ക്യൂട്ട് ആണെന്ന് മറ്റുള്ളവർ പറയുമായിരുന്നു. എന്നാലും മറ്റുള്ളവരിൽ നിന്നു ഒതുങ്ങി കൂടാൻ കാലം എന്നെ പ്രേരിപ്പിച്ചു. ദിവസം എത്ര തന്നെ മുഖം ക്രീം ഒക്കെ ഇട്ടു കഴുകികൊണ്ടിരുന്നാലും മുഖത്തെ പാടുകൾ കണ്ണാടിയിൽ സ്ഥിരം എന്നെ പല്ലിളിച്ചു കാണിക്കുന്നുണ്ട്.
"നീ ഇത് വരെ ഉറങ്ങുന്നില്ലേ. നേരം 12 ആയല്ലോ. ഈ പെണ്ണിന് ഉറക്കവുമില്ല ഏതു നേരവും വായനയും മൊബൈലും."
അമ്മയുടെ വാക്കുകൾ എന്നെ ചിന്തകളിൽ നിന്നു ഉയർത്തി.. അമ്മയ്ക്കറിയില്ല ആ ബുക്കുകളാണ് എന്നെ മാറാത്ത ചിന്തകളിൽ നിന്നു കൈ പിടിച്ചു വർത്തമാന കാലത്തിലേക്കു നടത്തുന്നതെന്നു. ഈ ഇടയായി ഉറക്കവുമില്ല.. പുസ്തകങ്ങൾ വായിച്ചു രാത്രിയുടെ രണ്ടും മൂന്നും യാമങ്ങൾ രുചിക്കുമ്പോൾ ആണ് നിദ്രാ ദേവി ഒന്ന് വന്നു പുല്കുന്നത്. തണുപ്പൊരു പ്രശ്നമല്ലാത്തതിനാൽ ഞാൻ ഉറക്കത്തിലേക്കു വഴുതി വീണു പോകുകയും ചെയ്യുന്നു..
കൊറോണ ആയതു കൊണ്ട് കോളേജ് ഒക്കെ ലീവ് ആണ്. അമ്മയെ സഹായിക്കാൻ ഞാൻ പോകാറില്ല. അമ്മയ്ക്ക് എന്തിനും കുറ്റമാണ്. ഞാൻ അമ്മയെ സ്നേഹിക്കുന്നില്ല എന്നുള്ള പരാതിയും..
അമ്മയുടെ പോലീസ് ജോലിയും അച്ഛന്റെ ട്രാൻസ്ഫറും എന്നെ ബോർഡിങ്ങിൽ ആക്കി ഹൈ സ്കൂളിൽ. കൊച്ചനിയൻ അവരുടെ ഒപ്പവും. പ്ലസ് വണ്ണിൽ വീട്ടിൽ നിന്നാണ് പഠിച്ചിരുന്നതെങ്കിലും എന്നെ അമ്മയോട് ചെറുതായി അകറ്റിയിരുന്നു ആ കാലം..
രാവിലെ എണീറ്റു എല്ലാം വൃത്തിയാക്കി അടുക്കി വെച്ചു നീറ്റ് ആയി എന്ന് പറഞ്ഞു മനസ്സിനെ പാകപ്പെടുത്തി ഞാൻ റൂമിനു പുറത്തിറങ്ങി.. ഉന്തി തള്ളി പഠിപ്പിക്കാൻ വിട്ട വയലിൻ ചുമരിൽ തൂങ്ങിയിട്ടു വർഷങ്ങൾ ആകുന്നു. ജീവനുണ്ടായിരുന്നേൽ അവയും എന്നെ ചീത്ത പറഞ്ഞേനെ..
ഹൈദരാബാദിൽ ഉള്ള ബോയ്ഫ്രണ്ട് രാവിലെ മെസ്സേജ് അയച്ചിട്ടുണ്ട്.. എന്താ അമ്മയും മോളും തമ്മിലുള്ള പിണക്കം ശെരിയായോ എന്ന് ചോദിച്ച്. ഒരു ഇളിച്ച സ്മൈലി തിരിച്ചയച്ച് അമ്മ എടുത്തു വെച്ച ചായ മോന്താൻ പോയി. ഇപ്പൊ അവനാണ് എനിക്ക് എല്ലാം. വീട്ടിൽ നിന്നു പോയ ശേഷം ഹൈദരാബാദിൽ ഒക്കെ അവന്റെ ഒപ്പം കറങ്ങാൻ പോയപ്പോൾ ആണ് ഞാൻ പുറം ലോകം കാണുന്നത്..
ഇനിയും എന്റെ സ്വപ്നം എന്താണെന്നു പോലും തിരഞ്ഞെടുക്കുന്നതിൽ കൺഫ്യൂഷൻ ആണ്. പണ്ട് സ്വപ്നം കാണാൻ അവസരം കിട്ടാഞ്ഞിട്ടാണോ എന്തോ... ഡ്രസ്സ് എടുക്കാൻ വരെ ഇവൾക്ക് കൺഫ്യൂഷൻ ആണെന്ന് കുടുംബക്കാരോട് വിളിച്ചു പറയുന്ന അമ്മയോട് എന്റെ ഡ്രീംസിനെ പറ്റിയുള്ള ഡൌട്ട് എങ്ങനെ ചോദിക്കാനാ...
ഞാൻ വായിച്ച ഷെയിക്സ്പിയർ കഥകളിലെ രാജകുമാരി ആവാൻ എത്ര കാലം ഞാൻ കാത്തിരിക്കേണ്ടൂ.. ചായ കുടിച്ചു തീരുമ്പോഴേക്കും വേദന എന്നെ തിന്നു തുടങ്ങി. എല്ലാ മാസവും മുടങ്ങാതെ വരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിളിക്കായി ഞാൻ കാത്തിരുന്നു..
കൂട്ടത്തിൽ കളിക്കാൻ വിളിച്ച അനിയനോട് നോ പറഞ്ഞു ഞാൻ എന്റെ റൂമിലേക്ക് നടന്നു . എന്റേതായ ലോകത്തിലേക്കു........
------------------»»»»»»»»»------»»»»»»--------
കഥ പോലെ വായിച്ചു വന്നവരോട്........🤭
Gayathri Belongs to......
*Cluster B Personality* which includes characteristics of anxious, avoidant, obsession types.......
A personality is being diagnosed at the age of 18. Which forms due to inclution of various factors.....
ഗായത്രി എന്റെ അടുത്ത് വന്ന ഒരു pt ആണ്. നമ്മുടെ ഇടയിലും പല ഗായത്രിമാർ ഉണ്ടായേക്കാം. ഒരു പേഴ്സണാലിറ്റി എങ്ങനെ ഉരുതിരിഞ്ഞു വരുന്നു എന്നുള്ളതിന്റെ ഉദാഹരണമാണ് മേൽ പറഞ്ഞ കഥ. അതിൽ സമൂഹത്തിനും മാതാപിതാക്കൾക്കും ഉള്ള പങ്ക്.
അറിഞ്ഞോ അറിയാതെയോ അവർ വാർത്തെടുക്കുന്നു സ്വന്തം മക്കളുടെ അവസ്ഥകൾ. ശേഷം എത്ര സ്നേഹം കാണിച്ചാലും തിരിച്ചു വരാൻ സാധിക്കാത്ത വിധം ചിലർ അകന്നു പോയേക്കാം. ഇല്ലെങ്കിൽ ചിലർ മറ്റു മരങ്ങളിലേക്ക് കൂടു കൂട്ടിയേക്കാം...വിലക്കപ്പെട്ട ഖനികൾ ഭക്ഷിക്കാൻ....
വരികൾക്കിടയിലൂടെ പറഞ്ഞു തന്ന ആ ഹോമിയോ remedykku നന്ദി പറഞ്ഞു കൊണ്ട്.....
എഴുത്തിനോട് സ്നേഹമുള്ള
👨⚕ സ്വന്തം ലേഖകൻ 👨⚕
»»»»»»𝕯𝖗 𝕵𝖎𝖙𝖍𝖎𝖓 𝕺𝖚𝖘𝖊𝖕𝖍««««««
No comments:
Post a Comment