ക്ലബ് ഹൌസും തീവണ്ടിക്ലബ്ബും
പഠിക്കുന്ന കാലത്ത് തീവണ്ടി യാത്ര ഒരു ഹരമായിരുന്നു. ഓരോ യാത്രയും ഓരോ അനുഭവങ്ങൾ. ഓരോന്നിലും കുറെ അപരിചിതരെ പരിചയപ്പെടൽ.....
ആക്കാലത്തു കേരളത്തിൽ നിന്നു വന്നു മംഗലാപുരത്തെ കോളേജുകളിൽ പഠിക്കുന്ന എല്ലാവർക്കും മലബാർ എക്സ്പ്രസ്സ് ഒരു മറക്കാത്ത ഓര്മ ആയിരുന്നു..... എന്തോ എന്റെ സ്ഥലത്തു വണ്ടി എത്തുന്നത് രാത്രിയിൽ ആയിരുന്നത് കൊണ്ട് ഒരിക്കലും സ്ലീപ്പർ ടിക്കറ്റ് കിട്ടുമായിരുന്നില്ല. റയിൽവേ റൂൾസ് എന്ന് പറയാം....
ഏക ദേശം 6 മണിക്കൂർ യാത്ര ഉണ്ട്. 6.30 യ്ക്ക് കയറിയാൽ ചൂളം വിളിച്ചു കൊണ്ട് രാത്രി 12 മണിക്ക് എന്റെ സ്റ്റേഷൻ പരപ്പനങ്ങാടിയിൽ അത് എത്തിക്കും. പല സമയങ്ങളിൽ ഉറങ്ങി പോയ സംഭവം വരെ ഉണ്ട് കേട്ടോ.... അത് പിന്നീടൊരിക്കൽ എഴുതാം.
ഇത്തരത്തിൽ ഉള്ള യാത്രകൾ ജനറൽ കമ്പാർട്മെന്റിൽ ആയിരിക്കും എപ്പോഴും..... വണ്ടി പ്ലാറ്റഫോംമിൽ പുറകോട്ടു വരുന്നത് ഒരു വിസ്മയത്തോടെ ആദ്യമൊക്കെ കാണുമായിരുന്നു... പിന്നെ നിർത്തുന്നതിനു മുന്നേ കയറി സൈഡ് സീറ്റിൽ ഇരിക്കുന്നതും ഒരു ത്രില്ല് ആണ്......
6.30 യ്ക്ക് ട്രെയിൻ സ്റ്റേഷനിൽ നിന്നും എടുത്തു കഴിഞ്ഞാൽ പിന്നെ ബഹളമാണ്. ആദ്യം കയറിയില്ലെങ്കിൽ 12 മണി വരെ നമ്മൾ 3ജി ആയിട്ട് നിൽക്കേണ്ടി വരും... സ്റ്റാറ്റസ് നോക്കാതെ മുകളിൽ കയറിയാൽ ഇരിക്കുന്നിടം വേദനിക്കുന്ന വിധം സ്റ്റീൽ റോഡുകൾ ആണ് താനും...
വണ്ടി എടുത്തു കഴിഞ്ഞാൽ ആദ്യം ഗമ ഇട്ടു ഇരിക്കുന്നവർ ഒക്കെ ഒന്ന് ചെറുതായി മിണ്ടി തുടങ്ങും..... അടുത്തുള്ള ആളുടെ സ്ഥലം ജോലി എന്നിവയൊക്കെ ചോദിക്കും...... അപ്പൊ എതിർവശത്തിരിക്കുന്ന ആൾക്കും മിണ്ടാൻ മുട്ടും....... കൂടെ എന്തെങ്കിലും കാര്യങ്ങളുമായി അയാളും കൂടും.....അങ്ങനെ ലോങ്ങ് സീറ്റിൽ ഇരിക്കുന്നവർ മൊത്തം സംഭാഷണങ്ങളിൽ പങ്ക് ചേരും.....
ഓരോ യാത്രകളിൽ ഓരോ ചർച്ചാ വിഷയമായിരിക്കും......
ചിലർക്ക് പൊളിറ്റിക്സ് ആണെങ്കിൽ ചിലർക്ക് പെട്രോൾ വില... അപ്പൊഴത്തെ എടുക്കഷൻ..... മറ്റു ചിലർ സിനിമകളെ പറ്റി വാ തോരാതെ പറഞ്ഞോണ്ടിരിക്കും. ഓരോരുത്തരുടെ സിനിമ റിവ്യൂസ് ഒക്കെ നമുക്ക് അപ്പൊ തന്നെ കിട്ടും...... സമകാലിക പ്രശ്നങ്ങളും അവിടെ അനർഗളം ചർച്ച ചെയ്യപ്പെടുന്നു........
പക്ഷെ ഇതൊന്നും സ്ലീപ്പറിൽ കയറിയാൽ അനുഭവിക്കാൻ പറ്റില്ലാട്ടോ... മുടിഞ്ഞ ജാഡ കാണേണ്ടി വരും.....
എന്താ അല്ലേ ഇത് വരെ തമ്മിൽ കാണാത്തവർ ആദ്യമായി പരിചയപെട്ടു ലോകത്തുള്ള എല്ലാ വിഷയങ്ങളേം കുറിച്ച് സംസാരിക്കുന്നു. അറിവ് പങ്ക് വെക്കുന്നു.......
ഒരു സുഹൃത്ത് പറഞ്ഞു ക്ലബ് ഹൌസ് ഇൻസ്റ്റാൾ ചെയ്ത ഞാനും അതിലെ പല റൂമികളിലെ ചർച്ചകൾ സാതൂക്കം വീക്ഷിച്ചു വരികയായിരുന്നു. അപ്പോഴാണ് ഈ ഒരു ചിന്ത മനസിലേക്ക് കയറി വന്നത്.......
യഥാർത്ഥത്തിൽ ക്ലബ് ഹൗസും അങ്ങനെ തന്നെ അല്ലേ.....ഒരു റൂമിൽ പല തരം ആളുകളുമായി മുൻവിധി ഇല്ലാതെ പല തരം ചർച്ചകളിൽ ഏർപ്പെടുന്നു..... അവരുടെ അഭിപ്രായങ്ങൾ പങ്ക് വെക്കുന്നു.........ഓരോരുത്തരുടെ വീടും വിശേഷവും സ്ഥലവും അറിവും പങ്ക് വെക്കുന്നു.......
അവർക്കു ഇറങ്ങേണ്ട സ്ഥലമാകുമ്പോൾ ബൈ പറഞ്ഞു ഇറങ്ങി പോകുന്നു.......ക്ലബ് ഹൌസിൽ നാം ശബ്ദം മാത്രം കേൾക്കുന്നു. അടുത്ത ദിവസം അവർ നമുക്കിടയിൽ വീണ്ടും കടന്നു വരാം.
പക്ഷെ തീവണ്ടിയിൽ നമ്മൾ അവരെ ഒരിക്കലും ഇനി കാണുകയില്ല.....6 മണിക്കൂർ നേരത്തെ കൂട്ടുകാർ ഒത്തിരി ഉണ്ടായിട്ടുണ്ട്.......
അതിൽ ഇനി നമ്മൾ കാണുമോ എന്ന് ചോദിച്ചപ്പോൾ ഒരുവൻ പറഞ്ഞത്. ലോകം ഉരുണ്ടതല്ലേ.... അപ്പൊ എവിടെയെങ്കിലും വെച്ചു കാണാം എന്ന്......
ആരുടേം മുഖം ഓർമയിൽ വരുന്നില്ല. കാരണം ഒത്തിരി മുൻപ് സംഭവിച്ച കഥ ആയതു കൊണ്ടായിരിക്കാം......ലോകം മൊബൈൽ ഫോണുകളിലേക്ക് തല കുനിച്ചിരിക്കുന്നതിനും ഒത്തിരി മുൻപ്.........
സ്വന്തം യാത്രികൻ
ജിതിൻ ഔസേഫ്
(നിയമ പരമായ മുന്നറിയിപ്പ് : പ്ലാറ്റഫോംമിൽ ട്രെയിൻ നിർത്തുന്നതിനു മുൻപ് ചാടി കയറാൻ പാടുള്ളതല്ല.)
No comments:
Post a Comment