What does a Tea Cost....? - Shades of Octaves

Saturday, May 13, 2017

What does a Tea Cost....?


                                       മൂന്നാറിലെ ഒരു സന്ധ്യ. കുടുംബത്തോടൊപ്പം ടൂർ പോയ ഞാൻ അടുത്തുള്ള ഒരു ചായ കടയിൽ കയറാൻ ഇടയായി. അവിടെ ഉള്ള ചേട്ടനാണ് ഞങ്ങളെ വിളിച്ചു  കയറ്റിയത്. സമീപത്തെ മറ്റു കച്ചവടക്കാരുടെ തന്ത്രങ്ങളും പറ്റിക്കലുകളും ഞങ്ങളുടെ ചർച്ചയിലേക്ക് കടന്നു വന്നു. ചർച്ച അങ്ങ് കൊഴുത്തു വന്നു. എന്നാൽ വളരെ കുറച്ചു വിദ്യാഭ്യാസം മാത്രമുള്ള ചേട്ടന്റെ വാക്കുകൾ ആ സന്ധ്യയിൽ ഞങ്ങളുടെ കണ്ണ് തുറപ്പിച്ചു. 
"നിങ്ങളുടെ ഉല്ലാസ വേളയിലെ ഒരു നിമിഷ നേരം മാത്രമാണ് നിങ്ങൾ ഇവിടെ ചിലവഴിക്കുന്നത്. അതിനു ശേഷം നിങ്ങൾ നിങ്ങളുടെ വീടുകളിലേല് തിരിച്ചു പോകുന്നു.  ഇവിടെ കയറിയാലും ഇല്ലെങ്കിലും  നിങ്ങളുടെ ജീവിതത്തിൽ ഒരു മാറ്റവും  സംഭവിക്കാൻ പോകുന്നില്ല. എന്നാൽ ഇത് ഞങ്ങളെ പോലുള്ളവരുടെ രാത്രിയിലെ അന്നമാണ്. ടൂറിസം നശിക്കുന്ന ഈ കാലത്തു നിങ്ങളെ മത്സരിച്ചു വിളിച്ചു കയറ്റുന്നത് അതിനാലാണ്." 
  ഇതും പറഞ്ഞു ഞങ്ങളുടെ കയ്യിൽ ആവി പറക്കുന്ന ചായ ഗ്ലാസ് തന്നു അയാൾ അയാളുടെ ജോലിയിൽ വ്യാപൃതനായി. ഞങ്ങൾക്ക് ഒന്നും തന്നെ പറയാൻ ഉണ്ടായിരുന്നില്ല. നിശബ്ദത അവിടെ വിജയം കുറിച്ചു. ശേഷം പൈസ കൊടുത്തു ഞങ്ങൾ യാത്രയായി.  

                      ഈ സംഭവം എന്നെ  വളരെ അധികം ആകർഷിച്ചു. എത്രെയോ കാശു എന്തിനൊക്കെയോ കളയുന്ന ഇപ്പോഴത്തെ ജനത്തിന് ഇത് ഒന്നുമല്ലായിരിക്കാം. മറ്റൊരാളുടെ അന്നത്തിനു സഹായിക്കുമ്പോഴാണ് നമ്മൾ ഒരു മനുഷ്യനാകുന്നത്.മാനുഷികത അവിടെ പൂർണമാകുന്നത്. പണ്ട് സ്ക്കൂളിൽ പഠിച്ച പോലെ, "Man is a social living being. he serves nature and helps one another".  പള്ളിക്കൂടവും കോളേജും കഴിഞ്ഞു നമ്മൾ വളർന്നു. പക്ഷെ എവിടെ നമ്മൾ പഠിച്ച സോഷ്യലിറ്റി ? .  ചിന്തിക്കാനായ് ഒരു പോസ്റ്റ്. 

No comments: