ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഉണ്ടായ ഒരു അനുഭവം. അന്യ സംസ്ഥാനത്തു പഠിക്കുന്ന ഞാൻ എല്ലാ പ്രാവശ്യവും വീട്ടിലോട്ടു വരുമ്പോൾ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി 20 മിനിറ്റ് നടക്കുന്നതു ഒരു ശീലമാക്കിയിരുന്നു. കൂട്ടത്തിൽ രാത്രിയിലെ തണുത്ത കാറ്റും പിന്നെ മൊബൈൽ ഫോണിലെ പാട്ടും അത് വേറെ ഒരു ഫീൽ തന്നെയാ കേട്ടോ..... പതിവ് പോലെ ട്രെയിൻ ഇറങ്ങി നടന്നു തുടങ്ങിയ ഞാൻ പാട്ടും കേട്ട് വഴിയോരത്തെ സിനിമ പോസ്റ്ററുകളും പിന്നെ കട ബോർഡുകളും നോക്കി നടന്നു വരികയായിരുന്നു. ഓരോ താണ വരുമ്പോഴും ഓരോ മാറ്റങ്ങൾ ഞാൻ വളർന്ന നാട്ടിൽ ഉണ്ടായിക്കൊണ്ടിരുന്നു.
കാര്യം പറഞ്ഞില്ല. അപ്പൊ ഞാൻ ഇങ്ങനെ നടക്കുമ്പോൾ പെട്ടന്ന് മുന്നിൽ നിന്ന് ബൈക്കിൽ വരികയായിരുന്ന ഒരു ചെറുപ്പക്കാരൻ എന്നെ നോക്കി ചിരിച്ചു എന്നിട്ടു പുറകിൽ വളരെ ദൂരത്തു നിർത്തി. ആള് മാറി പോയതായിരിക്കും.
എനിക്ക് പരിചയമില്ലാത്തതിനാൽ വെറുതെ ചിരിച്ചു കാണിച്ചു ഞാൻ വീണ്ടും നടക്കാൻ തുടങ്ങി. രണ്ടു മിനുട്ടിനു ശേഷം എന്റെ അടുത്ത് വന്നു നിർത്തി നേരത്തെ ആള് മാറിപോയതാണ് പക്ഷെ എവിടെയോ കണ്ടു പരിചയമുള്ള മുഖം പോലെ തോന്നി. കയറിക്കോ അത് വഴിയാണ് ഞാനും പോകുന്നത് ഡ്രോപ്പ് ചെയ്യാമെന്ന് പറഞ്ഞു നിർബന്ധിച്ചു. ചെറിയ ശങ്ക ഉണ്ടായിരുന്നതിനാൽ കയറാൻ ഞാൻ വിസമ്മതിച്ചു. കുറെ നിർബന്ധത്തിനു ശേഷം ഞാൻ കയറി. അവൻ എന്നെ മെയിൻ റോഡിൽ നിന്ന് വീട്ടിലേക്കു തിരിയുന്ന വളവിൽ ഡ്രോപ്പ് ചെയ്തു. താങ്ക്സ് പറഞ്ഞു നടക്കാൻ തുടങ്ങിയ ഞാൻ 10 അടി നടന്നു തിരിഞ്ഞു നോക്കുമ്പോൾ അവൻ അതാ ബൈക്ക് തിരിച്ചിട്ടു പോകാതെ നിൽക്കുന്നു. ഞാൻ എന്താ കാര്യം എന്ന് അന്വേഷിച്ചു.
അവൻ എന്നെ വിളിച്ചിട്ടു ചോദിച്ചു. "എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ"? . ഒന്നുമില്ല എന്ന് പറഞ്ഞു. പിന്നെ അവൻ പറഞ്ഞത് എന്നെ അതിശയിപ്പിക്കുന്ന ഒന്നായിരുന്നു. എന്നെ കണ്ടപ്പോൾ അവനു എന്തോ ഒരു ഫീലിംഗ് വന്നെന്നും ഒന്ന് സഹകരിക്കാമോ എന്നും അടുത്ത ചോദ്യം. 10 മിനിറ്റ് മതി എന്ന് പറഞ്ഞു കെഞ്ചി. നമ്മൾ വിടുവോ.
ശ്രദ്ധിക്കൂ മഹാനുഭാവാ എന്ന് പറഞ്ഞു രണ്ടു മൂന്നു ഡയലോഗ് ഞാൻ തന്മയത്തിൽ അങ്ങ് കാച്ചി. സമയവും സന്ദർഭവും നോക്കണ്ടേ. പോരാത്തതിന് ഇരുട്ടും പിന്നെ ആളുകൾ അധികമില്ലാത്ത സ്ഥലവും. രാത്രി 12 മണിയും. ആ നാറി എന്നെ പെട്ടന്നുള്ള ദേഷ്യത്തിന് എന്തേലും ചെയ്താലോ എന്ന് വിചാരിച്ചാണ് ഞാൻ അവിടേം ഇവിടേം ഇല്ലാത്ത പോലെ മുഷിമിപ്പിക്കാതെ രണ്ടു വർത്തമാനം പറഞ്ഞു തിരിഞ്ഞു നോക്കാതെ നടന്നു നീങ്ങി. അവൻ എന്തോ പുലമ്പി കൊണ്ടിരുന്നു ഞാൻ വക വെച്ചില്ല.
ഇത് ഉത്തര കേരളത്തിലെ ഒരു ഡിസ്ട്രിക്ടിൽ നടന്ന സംഭവം ആണ്. സമചിത്തതയോടല്ല പെരുമാറിയിരുന്നതെങ്കിൽ ഒരു പക്ഷെ എനിക്കും പലതും നേരിടേണ്ടി വന്നേക്കാം. ഇത് കേരളത്തിന്റെ ഇന്നത്തെ അവസ്ഥയാണ്. ഒരു പക്ഷെ വർധിച്ചു വരുന്ന സോഷ്യൽ മീഡിയയുടെ ഇടപെടൽ ആണോ യുവാക്കളെ ഇങ്ങനെ ഉള്ള സാഹസത്തിനു പ്രാപ്തരാക്കുന്നത് ?......ഒരു പരിധി വരെ ആയിരിക്കാം. നരാധിപന്മാർ എന്നും എവിടെയും ഉണ്ട്. അവർക്കു സ്ത്രീയെന്നോ പുരുഷനെന്നോ കുഞ്ഞുങ്ങളെന്നോ പ്രായമായ തള്ളയെന്നൊ ചിന്ത ഉണ്ടാവുകയില്ല. അവരുടെ ലൈംഗികാസക്തി തീർക്കാൻ ഒരു മാർഗം അത്രയേ ഒള്ളു.
സോഷ്യൽ നെറ്റ്റ്വർക്കിൽ ഒരു ലൈംഗിക ചുവയുള്ള കഥ വായിക്കുന്ന ഒരു സാദാരണ യുവാവ് അല്ലെങ്കിൽ ഒരു കുട്ടി അവയുടെ യഥാർഥ്യത്തെ വെല്ലുന്ന അവതരണ രീതിയിൽ വീണു പോകുന്നു. പിന്നെ അവന്റെ ടീച്ചറെയും സഹ പാഠികളെയും അവൻ ആ കണ്ണിലൂടെ നോക്കി കാണുന്നു. അവസരം കാത്തു സ്ത്രീയുടെ മേൽ അവൻ കൈകൾ വെക്കുന്നു. ചിലർക്ക് സ്വന്തം വർഗത്തിന്മേലും ആകർഷണം ഉണ്ടാകുന്നു. വൈദ്യ ശാസ്ത്രത്തിൽ അതിനും പേരുണ്ട് homosexuality എന്ന് പറയപ്പെടുന്നു. മറ്റു ലൈംഗിക പ്രവർത്തികളെല്ലാം തന്നെ ഓരോ അസുഖങ്ങൾ ആണ്. ഒരുവൻ വളർന്നു വരുന്ന ചുറ്റുപാടുകൾ, അനുഭവങ്ങൾ ഇവയെല്ലാം തന്നെ അവനിലെ ക്രിമിനലിനെ വളർത്തുന്നു.
ഞാൻ ആരെയും കുറ്റം പറയുന്നില്ല. വൈകി വരുന്ന ആൺമക്കൾ എന്ത് കൊണ്ടാണ് വൈകി വരുന്നത് അല്ലെങ്കിൽ അവർ എവിടെ ആയിരുന്നു, എന്താണ് ചെയ്തു കൊണ്ടിരുന്നത് എന്നന്വേഷിക്കുന്ന എത്ര മാതാപിതാക്കൾ ഉണ്ട്??.....ഏതൊരു ചെറിയ തെറ്റിനേം കൊലപാതക കുറ്റം ചെയ്ത പോൽ ശിക്ഷിക്കുന്ന മാതാപിതാക്കളും കുറവല്ല. പക്ഷെ അങ്ങനെ നിങ്ങൾ ചെയ്യുമ്പോൾ ഓർക്കുക എന്ത് കൊണ്ടാണ് അവൻ അങ്ങനെ ആയി പോകുന്നത്.....ഒരു പക്ഷേ അല്ലെങ്കിൽ ഒരു പരിധി വരെ നിങ്ങൾ തന്നെ ആയിരിക്കും അതിന്റെ കാരണങ്ങളും. സ്നേഹം ചെറുപ്പത്തിൽ കിട്ടാത്ത കുഞ്ഞുങ്ങൾ ആണ് വലുതാകുമ്പോൾ ആ സ്നേഹം വേറെ രീതിയിൽ തട്ടിപ്പറിച്ചെടുക്കാൻ നോക്കുന്നത്. അല്ലെങ്കിൽ കുട്ടികളെ അവർ എന്താണ് അവരുടെ ആഗ്രഹങ്ങൾ എന്താണെന്ന് മനസിലാകാതെ അവരെ വളർത്തുന്ന മാതാപിതാക്കൾ. തങ്ങളുടെ ആഗ്രഹങ്ങൾ കുഞ്ഞുങ്ങളിലേക്കു അടിച്ചേൽപ്പിക്കുന്നവരും വിരളമല്ല.
പറഞ്ഞു കൊടുക്കണം ഓരോ മാതാപിതാക്കളും അവരുടെ ആൺ മക്കൾക്ക് ഈ ചിന്തകളും ആസക്തികളും ആഗ്രഹങ്ങളുമെല്ലാം സാദാരണ ആണ്. അവ എത്രത്തോളം നന്നായി നിയന്ത്രിക്കാൻ പറ്റുന്നതിലാണ് അവൻ ആണായി തീരുന്നതു. അല്ലാതെ ദുപ്പട്ട എടുക്കാൻ മറക്കുന്ന പെൺകുട്ടികളെ ചൂരൽ വെച്ച് തല്ലിയിട്ടല്ല സമൂഹത്തെ നന്നാക്കേണ്ടിയത്.. പെണ്ണ് എങ്ങനെ നടന്നാലും അവൾക്കു വേണ്ടി ശബ്ദിക്കാൻ 100 ഫെമിനിച്ചികളുണ്ടാകും. ഇന്നല്ലെങ്കിൽ നാളെ നിങ്ങളും ഇത്തരത്തിലുള്ള ഒരുവനെ നിങ്ങളുടെ സമൂഹത്തിലും കാണും.അല്ലെങ്കിൽ നിങ്ങള്ക്ക് തന്നെ ഉണ്ടായേക്കാവുന്ന അനുഭവങ്ങൾ.
2 comments:
Very beautifully written... The ugly truth of today's society.
Nyc
Post a Comment