Kids follow what you do ! And you are the author of what they are!! - Shades of Octaves

Tuesday, June 18, 2019

Kids follow what you do ! And you are the author of what they are!!

വളർന്നു വരുന്ന ഏതൊരു സ്‌കൂൾ കുട്ടികളും ആഗ്രഹിക്കുന്നത് അവരുടെ പേര് അറിയപ്പെടാനാണ്. പണ്ട് വളർന്നു വരുന്ന സോഷ്യൽ മീഡിയകൾ വളരെ പ്രാധാന്യം വഹിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ 4 വയസ്സ് മുതലുള്ള കുഞ്ഞുങ്ങൾ വരെ ടിക് ടോക് ചെയ്തു തുടങ്ങുന്നു. 3 വയസ്സ് ആകുമ്പോഴേക്കും മൊബൈൽ ഉപയോഗിക്കാൻ  അവർ വളരെ പ്രാവണ്യം നേടുന്നു. 

ഒരു കഥ ഓര്മ വരുന്നു. ഒരിക്കൽ ട്രെയിനിൽ യാത്ര ചെയ്യുന്ന മൂന്നക്ക കുടുംബത്തെ കാണാനിടയായി. വളരെ വിചിത്രം ! കുഞ്ഞിന് ഏകദേശം ആറോ ഏഴോ പ്രായം വരും. ആശ്ചര്യം എന്തെന്നാൽ ആ കുട്ടി ട്രെയിനിലെ തിരക്കുകളൊന്നും വക വെയ്ക്കാതെ പുസ്തകം വായിച്ചു കൊണ്ടിരിക്കുകയാണ്. പുസ്തകത്തിൽ വായിച്ചും പെന്സില് കൊണ്ടെഴുതിയും വരച്ചും അവൻ അവന്റെ ലോകത്തിലാണ്. കഥ ആയിരിക്കാം. മറ്റു സൈഡിലെ പിള്ളേരെല്ലാം അച്ഛന്റെയോ അമ്മയുടേയോ ഫോൺ എല്ലാം വാശിപിടിച്ചു വാങ്ങി അതിലെ ഗെയിമ്  കളിക്കുകയാണ്. 

അവർക്കെല്ലാം ആശ്ചര്യം. എന്ത് കൊണ്ടാണ് ഈ ആൺകുട്ടി മാത്രം ഈ കാലത്തും മൊബൈലിനു വേണ്ടി വാശി പിടിക്കാതെ പുസ്തകത്തിൽ തന്നെ ഇരിക്കുന്നത്. മാതാപിതാക്കൾ പറയുന്നത് അക്ഷരം പ്രതി അവൻ കേൾക്കുകയും ചെയ്യുന്നു. 
Image result for kids and parents traveling in train
ഒടുവിൽ ഒരാൾ ആ അച്ഛനോട് ചോദിച്ചു. എങ്ങനെയാണ് സാർ നിങ്ങളുടെ കുട്ടി മാത്രം ഈ കാലത്തു മൊബൈലിനു വാശി പിടിക്കാതെ ഇങ്ങനെ???  വായനയിൽ മുഴുകിയിരുന്ന അദ്ദേഹം ഒന്ന് പുഞ്ചിരിച്ചു. എന്നിട്ടു തുടർന്നു. "മാഷേ! നമ്മൾ ചെയ്യുന്നതെന്തോ അത് തന്നെയാണ് കുട്ടികളും കണ്ടു പഠിക്കുക. "
അത്രയും പറഞ്ഞു അദ്ദേഹം തന്റെ വായന തുടർന്നു. ശരിയാണ് ആ മാതാപിതാക്കൾ രണ്ടു പേരും ട്രെയിൻ കയറിയത്തിൽ പിന്നെ വായനയിൽ ആയിരുന്നു. മറ്റുള്ളവർ ആകട്ടെ കയ്യിൽ ഫോണും ഇയർ ഫോണുമായി പാട്ടു കേൾക്കുകയും സിനിമ കാണുകയും ഗെയം കളിക്കുകയും ചെയ്യുന്ന്. അപ്പോൾ അവരുടെ  കുട്ടികൾ അതല്ലേ പ്രവർത്തിക്കൂ. 

ഇത്തരത്തിൽ വളർന്നു വരുന്ന കുഞ്ഞുങ്ങൾക്ക് നിങ്ങൾ മാതാപിതാക്കൾ എന്ത് മാതൃകയാണ് നൽകുന്നത്?.

മാതാപിതാക്കൾ കുഞ്ഞുങ്ങളെ വെച്ച് ടിക് ടോക് ചെയ്യുമ്പോൾ കുട്ടികളും അതിൽ അഡിക്‌ട് ആകുന്നു. ഇപ്പോൾ മൊബൈൽ ആണ് ഏതൊരു കുട്ടിയും വാശി പിടിച്ചു സ്വന്തമാക്കാൻ ആഗ്രഹിക്കുന്നത്. 
മാതാപിതാക്കൾ ശ്രദ്ധിക്കാതെ വരുമ്പോൾ ഏതൊരു കുട്ടിയും ആശ്രയം കണ്ടെത്തുന്നതു മൊബൈലിലൂടെ ആണ്.  കുറ്റപ്പെടുത്തുമ്പോൾ അല്ലെങ്കിൽ തങ്ങൾ പറയുന്നത് അവർ കേൾക്കാതിരിക്കുമ്പോൾ ഒന്നോർക്കുക. അവരെ മാറോടു ചേർത്ത് പിടിച്ചു സ്നേഹം കൊടുത്തു വളർത്താഞ്ഞത് നിങ്ങൾ തന്നെയാണ്. നിങ്ങള്ക്ക് പകരം അവർ നിങ്ങൾ കൊടുക്കുന്ന മൊബൈലിനോടും പൈസയോടും സ്നേഹം കാണിക്കുന്നു. ഇപ്പൊ അവർ നിങ്ങളോടു സ്നേഹം കാണിക്കുന്നത് നിങ്ങളുടെ കയ്യിൽ മൊബൈൽ ഉള്ളത് കൊണ്ട് മാത്രം ആയിരിക്കാം. അല്ലെങ്കിൽ അത് വേണം എന്നുള്ളത് കൊണ്ട് മാത്രം ആയി തീരാം. ഇല്ലെങ്കിൽ ആവശ്യപ്പെട്ടാൽ എന്തും വാങ്ങി കൊടുക്കുന്നത് കൊണ്ടും ആവാം. 

അവ എല്ലാം കൊടുത്തു ശീലിപ്പിച്ചു ഒരിക്കൽ കിട്ടാതെ വരുമ്പോൾ നിങ്ങളോടുള്ള ദേഷ്യം മാത്രമായി തീരാവുന്ന ഒരു പിടി വികാരങ്ങൾ....! മനുഷ്യന് എത്ര മാത്രം കടപ്പാട് ?.....ഹാ അന്തസ്സ് !!!



parent and child relationships
parenting
interactive parent child activities
types of parent child relationships
why are parent child relationships important
parent child relationship problems
parent child relationship definition
parents contribution to child growth

No comments: