The shadow inside the Darkness - U live with Phobia ! - Shades of Octaves

Saturday, July 13, 2019

demo-image

The shadow inside the Darkness - U live with Phobia !



ഇരുട്ടിനെ ഞാൻ ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നു. കാലന്റെ ഒച്ച എനിക്ക് കേൾക്കാം. എന്നെ പുണർന്നു കൊണ്ട് പോകുവാൻ അവൻ ഒരുങ്ങിയിരിക്കുന്നു. 

maxresdefaultഎനിക്കെന്താണ് പറ്റിയത് .... അമ്മയുടെ വേർപാട് എന്നെ വല്ലാതെ ഉലച്ചിരിക്കുന്നു, കണ്ണടച്ചാൽ ആ തണുത്ത ശരീരം മാത്രം. പിന്നെ ആശുപത്രി വരാന്തയിലെ എണ്ണമറ്റ കരച്ചിലുകൾ.  പല ദിവസങ്ങളിലും ഉറ്റവരുടെ മൃത ദേഹത്തെ പുണർന്നു കരയുന്നവരുടെ ഒച്ച രാവിലത്തെ തെല്ലു മയക്കത്തിലും കാത് പിളർക്കുന്നവയായിരുന്നു. അവസാനം അവരിൽ ഒരാളായി ഞാനും ആ ആശുപത്രി വരാന്തയിൽ ഒരു ദിവസം നിന്നു. കണ്ണീർ വീണില്ല. ചിലപ്പോൾ കണ്ണീരിനു പോലും എന്നെ വേണ്ടായിരുന്നിരിക്കും. അതോ കരയാൻ പോലും ആകാത്ത വിധം ഞാൻ തളർന്നുവോ. ഉള്ളിലെ ശക്തി കാലുകളിൽ വരുന്നില്ല. പിന്നെ എപ്പോഴോ ബോധം വന്നപ്പോൾ ഞാൻ എന്റെ മുറിയിൽ തനിച്ചായിരുന്നു.  പുറത്തു ചന്ദനത്തിരിയുടെ രൂക്ഷ ഗന്ധം. . . അവർ അമ്മയെ പുറത്തെത്തിച്ചിരിക്കുന്നു. പള്ളിയിൽ നാളെ അടക്കം. 

അമ്മേ !!!!!..... എന്ന മോന്റെ  വിളിയിൽ ഞാൻ ഞാൻ ഓർമയിൽ നിന്ന് ഉണർന്നു. അടുക്കളയിലെ തിരക്കുള്ള ജോലികൾ അത് മാത്രമാണ് എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. എങ്കിലും മരിക്കാൻ എനിക്കും ഭയമാണ്. 


എല്ലാം ഇന്നലെ കഴിഞ്ഞ പോലെ ഓർക്കുന്നു. രാത്രിയിൽ ഞെട്ടി ഉണരുന്ന എന്നെ ഈ ഓർമ്മകൾ എന്നും പുണരുമായിരുന്നു. എന്താണ് ഒരു വർഷമായിട്ടും ഞാൻ മാത്രം ഇങ്ങനെ. അച്ഛൻ ഒറ്റയ്ക്കാണെങ്കിലും എല്ലാത്തിനോടും പൊരുത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഒരു പക്ഷെ നേരത്തെ ഒരുങ്ങി ആയിരിക്കും പുള്ളി ഇരുന്നിരുന്നത്. 

ഒറ്റയ്ക്കിരിക്കുമ്പോൾ ഓർമ്മകൾ എന്നെ വേട്ടയാടും അതായിരിക്കാം മകൻ എന്റെ കൂടെ ഒരു പണിക്കാരിയെ നിര്ത്തിയെ. അവന്റെ പെണ്ണിന് ജോലിക്കു പോകണ്ടേ.. 
അവർ എന്നെ ഒറ്റപ്പെടുത്തുമോ.... ! ഒന്നിനോടും ഒരു താല്പര്യം ഇല്ലാതായിരിക്കുന്നു.ഭക്ഷണം , സംഗീതം, പുസ്തകം...... എവിടെ എന്നെ ത്രസിപ്പിച്ചിരുന്നവയെല്ലാം മുകളിൽ എങ്ങോ ചിലന്തിക്ക് വല നെയ്യാൻ കാത്തു കിടക്കുന്നു.

ഇടയ്ക്കിടെ വരുന്ന നെഞ്ചിടിപ്പും ... വയറു വേദനയും, തലക്കനവും .....തൊണ്ട വരൾച്ചയും വിയർപ്പും മരണത്തിന്റെ സാന്നിധ്യമാണോ....!? അറിയില്ല എനിക്കൊന്നും അറിയില്ല....! 

തെക്കേലെ ശാന്തേച്ചി ഇന്നലെ നെഞ്ചു വേദന വന്നു മരിച്ചിരിക്കുന്നു. . . എന്ത് പറ്റിയതാണോ എന്തോ. ഇന്നലെ കുളിക്കടവിൽ കണ്ട ആളാ...! 
ആ വലിയ വീടിന്റെ ഉമ്മറപ്പടിയിൽ ഇരുന്നു ജാനുവിന്റെ  കഥ കേട്ട് ഞാൻ പുറത്തേക്കു നോക്കി ഇരുന്നു. അവൾ എന്റെ കയ്യിൽ ഒരു മുറുക്കാൻ പൊതിഞ്ഞതു വെച്ച് തന്നു. പുറത്തു മഴതുള്ളികൾ ചിന്നം പിന്നം പെയ്യുന്നു.....!


The end!!!!!!1

img


അമ്മാളുവിന്റെ കഥയാണിത്. ഇതിലെ കഥാപാത്രത്തിന്റെ അസുഖം ആണ് സ്പെസിഫിക് ഫോബിയ ...(Specific Phobia). മനഃശാസ്ത്രത്തിൽ കുറച്ചൂടെ ആധികാരികമായി പറഞ്ഞാൽ. മരണത്തിന്റെയും അതുമായി സംബന്ധിച്ച എന്തിനെയും കുറിച്ചുള്ള പേടിയെ സൂചിപ്പിക്കുന്ന താനാറ്റോ ഫോബിയ (Thanato-phobia) എന്ന് പറയുന്ന അസുഖം ആണ് ഇത്.

ഈ അസുഖം ഒരുവന്റെ ജീവിതത്തിൽ വരുന്നത് മിക്കവാറും എന്തെങ്കിലും ഒരു അപ്രതീക്ഷിത സംഭവത്തെ തുടർന്നായിരിക്കും. അതിൽ നിന്നുണ്ടായ പേടി, അത് മൂലം തുടർ ഭവിക്കുന്ന സംഭവ വികാസങ്ങൾ, അവയുടെ ഓര്മ പെടുത്തലുകൾ എല്ലാം ഈ അസുഖത്തിന്റെ കാഠിന്യം വർധിപ്പിക്കുന്നു. 

കൃത്യമായി ശ്രദ്ധ ചെലുത്താതിരുന്നാൽ, അല്ലെങ്കിൽ ഉറ്റവരുടെയോ കുടുംബക്കാരുടെയോ കളിയാക്കലുകൾ ഈ അസുഖാവസ്ഥയെ വിഷാദ രോഗങ്ങളിലേക്കും തുടർന്ന് മാനസിക നില കൂടുതൽ വഷളാവുന്നതിലേക്കും എത്തിച്ചേക്കാം. 

Dr Jithin Ouseph
MD - Psychiatry

2 comments:

Unknown said...

An amazingly narrated understanding of the person who goes through specific phobia... Logically n critically put forth the emotional state of a person... Indeed a great source of knowledge which has been shared by you to understand the mankind in a better manner in our social environment...

tom01513 said...

Nice try