ഇത് എന്റെ ഒരു ഒരു സുഹൃത്തു പങ്കു വെച്ച അനുഭവമാണ്.
കോരിച്ചൊരിയുന്ന മഴയുള്ള ഒരു സായാഹ്നം. ഞാനും കുടുംബവും ദീർഘ യാത്ര കഴിഞ്ഞു വിശപ്പകറ്റാനായി തലസ്ഥാന നഗരിയിലെ ഒരു ഹോട്ടലിൽ കയറി. ഫുഡ് ഒക്കെ ഓർഡർ ചെയ്തു വായ് നോക്കി ഇരിക്കുന്നതിന്റെ ഇടയിലാണ് ആരോ എന്റെ തോളിൽ തട്ടുന്നു. തിരിഞ്ഞു നോക്കുമ്പോൾ അറുപതിനു മേൽ പ്രായമുള്ള ഒരു അമ്മൂമ്മ. റോഡ് വക്കിലുള്ള ഹോട്ടലായത് കാരണമായിരിക്കണം അവർ അങ്ങനെ കയറി വന്നത്. സാധാരണ ഭിക്ഷ തേടുന്നവരുടെ ഒരു രൂപവും. കാര്യം തിരക്കിയപ്പോൾ രണ്ടു ദിവസമായി എന്തെങ്കിലും കഴിച്ചിട്ട്. എനിക്ക് രണ്ടു ദോശയും ചായയും വാങ്ങി തരുമോ എന്ന് അവർ ചോദിച്ചു. ഒന്നും നോക്കിയില്ല അപ്പോൾ തന്നെ ഓർഡർ ചെയ്തു വാങ്ങി കൊടുത്തു. ഇനി എന്തെങ്കിലും വേണോ എന്ന് ചോദിച്ചപ്പോൾ ഒരു എക്സ്ട്രാ ചായ കൂടി പറയാമോ എന്നേ അവർ ചോദിച്ചൊള്ളു... അതും വാങ്ങി കുടിച്ചു കൊണ്ടിരിക്കുമ്പോൾ അവരുടെ കണ്ണു നിറഞ്ഞു. അതു കണ്ടു കൊണ്ടിരുന്ന ഞങ്ങളും വല്ലാണ്ടായി. ആ കണ്ണീർ പറയാതെ തന്നെ പലതും പറഞ്ഞു കൊണ്ടിരുന്നു. . ഒന്നും ചോദിച്ചില്ല. . വിശപ്പിലേറെ ദുഃഖം അവരുടെ മനസ്സിൽ ഉണ്ടായിരുന്നു എന്ന് ആ കണ്ണുകളിൽ വ്യക്തമായിരുന്നു. .
അവസാനം അവർ പുഞ്ചിരിച്ചു നന്ദി പറഞ്ഞു കൊണ്ട് നടന്നു നീങ്ങി.
അപ്പോൾ മനസ്സിൽ ഓടിയെത്തിയത് പണ്ടാരോ പറഞ്ഞു വെച്ച വാക്കുകളാണ്.
"When you fill up a hungry stomach, You indirectly fill up persons heart too"
നിങ്ങൾ ഒരുവന്റെ വിശപ്പ് അകറ്റുമ്പോൾ നിറയ്ക്കുന്നത് അവരുടെ മനസ്സു കൂടിയാണ്.
അതിനു അവർ ആരാണെന്നോ എന്തു ചെയ്യുവാണെന്നോ ഏതു സാഹചര്യമാണെന്നോ നോക്കേണ്ട ആവശ്യം ഇല്ല.
മറ്റുള്ളവരിൽ സന്തോഷം നിറയ്ക്കുകയാണ് നിങ്ങൾക്ക് ഈ ലോകത്തിൽ ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ അനുഗ്രഹം. തീർച്ചയായും അതു മറ്റൊരു രൂപത്തിൽ നിങ്ങളിൽ തിരിച്ചെത്തും.
2 comments:
Very well written.....:)
Thank you Dr Anjali
Post a Comment