മഞ്ഞു മൂടുന്നു തണുപ്പിലും പതിവു പോലെ നടക്കാനായി ഞാൻ എണീറ്റു. സമയം ഏകദേശം 5.30 ആയി കാണും. അങ്ങ് ദൂരെ നിന്നു എന്തോ ഒരു പരിചിതമായ നാദം കേട്ടു. കാതോർത്തപ്പോൾ മനസിലായി അടുത്തുള്ള ഏതോ പള്ളിയിലെ മണി മുഴങ്ങുന്നതാണ്. സാധാരണ ബാങ്ക് വിളി മാത്രം കേൾക്കുന്ന എനിക്ക് മനസ്സിനൊരു കുളിർമ. ക്രിസ്ത്യാനി ആയതു കൊണ്ട് കൂടെ ആണുട്ടോ.....ഇതിപ്പോ എന്നതാ പതിവില്ലാതെ എന്ന് ചിന്തിച്ചപ്പോളാണ് ഇന്ന് ഞായറാഴ്ച .... ലതാണ് ഈ ശബ്ദം.
കൊറോണ കാലങ്ങൾക്കു മുൻപ് എല്ലാ ഞായറാഴ്ചയും കുർബാനയ്ക്കു അമ്മ വിളിച്ചെഴുന്നേൽപ്പിക്കുന്നതോർമ്മ വന്നു. അന്ന് മടി പിടിച്ചിട്ടാണ് പോകുന്നതെങ്കിലും ഇപ്പൊ ഒരു കുർബാന ഉണ്ടായിരുന്നെങ്കിൽ എന്ന് മനസ്സിൽ കുറെ ആശിച്ചിട്ടുണ്ട്.
ഇനി അവരെങ്ങാനും പള്ളി തുറന്നോ !.. എന്തായാലും പോയി നോക്കാം. ഇനി ശരിക്കും ബിരിയാണി അവിടെ കൊടുക്കുന്നുണ്ടെങ്കിലോ 🤫🤫..... !!!
പതിവ് പോലെ ജാക്കറ്റ് ഒക്കെ ഇട്ടു ഞാൻ ഇറങ്ങി. പതിവുള്ള കട്ടൻ മറന്നില്ലാട്ടോ. അതില്ലാതെ നമുക്ക് പ്രഭാതം ഇല്ലാ......
'ഇതാ പള്ളിമണികൾ മുഴങ്ങി'...... എന്നുള്ള പാട്ടും മൂളികൊണ്ടു ഞാൻ ഇറങ്ങി. നടന്ന് പള്ളിയുടെ താഴെ എത്തി. കാതോർത്തപ്പോൾ എന്തോ പ്രാർത്ഥനയാണ്. വ്യക്തമാവുന്നില്ല...... ഒരു പന്ത്രണ്ട് അടി മുകളിലോട്ടു കയറാനുണ്ട്.....
പ്രതീക്ഷിച്ചതു പോലെ തന്നെ വാതിൽക്കൽ മറ്റെല്ലാ കടകളിലെയും പോലെ ഒരാൾ ബുക്കും പേനയും കൊണ്ട് ഇരിപ്പുണ്ട്.... ആഹാ കൊച്ചച്ചൻ ആണ്. സൂപ്പർ മാർക്കറ്റിൽ temperature സെക്യൂരിറ്റി ആണ് നോക്കുന്നതെങ്കിൽ ഇവിടെ പാതിരി ആണ്..... അകത്തു വിരലിൽ എണ്ണാവുന്ന ആൾക്കാർ സോഷ്യൽ ഡിസ്റ്റൻസിങ് ഇട്ടു നിൽക്കുന്നു. കൊള്ളാം... !...
ഒരു പടു കൂറ്റൻ ബോർഡിൽ ഓരോ വാർഡ് ഒക്കെ തിരിച്ചു വേണം വരാൻ എന്നൊക്കെ എഴുതിയിരിക്കാണ്...... കുർബാന കൂടാൻ ആശ ഉണ്ടെങ്കിലും നമ്മുടെ പ്രൊഫഷന് കൂടുതൽ പുറമെ ഉള്ള ജന സമ്പർക്കം കുറയ്ക്കണം എന്നുണ്ടല്ലോ. അത് കൊണ്ട് ഒരു അഞ്ചു മിനിറ്റ് ചോദിക്കാം എന്ന് കരുതി ഞാൻ കയറി ചെന്നു....
"ഈശോ മിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ" തിരിച്ചു മറുപടിയും കിട്ടി.....
പ്രതീക്ഷിച്ചതു പോലെ തന്നെ അതിനു പിന്നാലെ എവിടെയാ..... ഏതാ വാർഡ്..... എവിടെ നിന്നാ വരുന്നേ എന്നൊക്കെ കുറെ ചോദ്യം...... തണുപ്പകറ്റാൻ ദേഹത്തൊട്ടിട്ട ജാക്കറ്റ് കണ്ടിട്ടും കൂടി ആയിരിക്കണം......
സ്ഥലം മാത്രം പറഞ്ഞു ഈ ഇടവകയേ അല്ല എന്നും പുഞ്ചിരിച്ചോണ്ടു കൂട്ടി ചേർത്തു. എന്റെ അച്ചോ എനിക്കൊരു 5 മിനിറ്റ് വേണം പ്രാർത്ഥിച്ചിച്ചിട്ടു പൊയ്ക്കോളാം എന്ന് ഞാൻ. ഈ എഴുതിയ ട്യൂണിലല്ലാട്ടോ.... അച്ഛന്മാരോട് പണ്ടേ ബഹുമാനം ഉള്ള കൂട്ടത്തിലാണ്.
കുർബാനയ്ക്കു കൂടുന്നില്ലേ എന്ന് ചോദിച്ചപ്പോൾ... ഇല്ലാ എന്ന് പറഞ്ഞു... എന്തോ ഒരു ശങ്ക ആ മുഖത്ത് കണ്ടപ്പോൾ ഞാൻ തുറന്നു പറഞ്ഞു. അച്ചോ ഞാൻ ഒരു ഡോക്ടർ ആണ്.....
ആദ്യം പുഞ്ചിരിച്ച മുഖം പെട്ടന്ന് അയ്യോ ! എന്ന് പറഞ്ഞു കൂടത്തിൽ എന്തോ കൂട്ടി ചേർക്കാൻ തുടങ്ങി. നെറ്റി ചുളിച്ച കണ്ടപ്പോൾ തന്നെ ഞാൻ 5 മിനിറ്റുനുള്ളിൽ തിരിച്ചിറങ്ങിക്കോളാം എന്ന് പറഞ്ഞു അകത്തോട്ടു കയറി.
6 മാസം കൂടി കയറുന്ന കൊണ്ടാവാം. ന്റെ സാറേ ഒരു വല്ലാത്ത ജാതി ഫീൽ ആയിരുന്നു ആ അൾത്താര കണ്ടപ്പോ..... ! 30 സെക്കന്റിനുള്ളിൽ പഴയതെല്ലാം ഓര്മ വന്നത് കൊണ്ടാവാം എനിക്ക് കൂടുതൽ പിടിച്ചു നിൽക്കാൻ പറ്റിയില്ല. മനസ്സിൽ വല്ലാത്ത ഭാരവും അതിലേറെ സങ്കടവും.... കുർബാന തുടങ്ങിയിട്ട് കൂടി മാറി നിൽക്കേണ്ടി വരുന്നല്ലോ എന്ന് ഓർത്ത്..... കീബോർഡും പാട്ടും കൊണ്ട് ഒരു ഞായറാഴ്ച പോലും മുടങ്ങാതെ പോയിരുന്നത് കൊണ്ടാവാം.....
കോളേജ് ഗായക സങ്കത്തിലെ എന്റെ ബെസ്റ്റ് ഫ്രണ്ട് എപ്പോഴും പറയുന്ന ഒരു ഇംഗ്ലീഷ് വരിയാണ് മനസിലേക്ക് വന്നത്.....
"Work is Worship".... എന്ന് വെച്ചാൽ ..... Doing your Duty is worshiping God
Yes Im a Doctor n we have to wait still more month to socialize....... !
പള്ളിയിൽ പോകുന്നവർ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ടാവും എന്നൊരു വിശ്വാസത്തോടെ കുരിശും വരച്ചു തിരിഞ്ഞു നോക്കാതെ ഞാൻ പടികൾ ഇറങ്ങി...... ! തിരിഞ്ഞു നോക്കാൻ എനിക്ക് എന്തോ ശക്തിയില്ലായിരുന്നു...... ! കണ്ണുനീർ ഗ്രന്ഥിയെ ഞാൻ തോൽപ്പിക്കുകയായിരുന്നു...... ഒരു പുഞ്ചിരിയോടെ.......
നല്ല കാലം വരും എന്നുള്ള പ്രതീക്ഷയോടെ.....😊.... ! നിറുത്തുന്നു.
3 comments:
Adipoli jithin...keep going dear...
വളരെ നന്നായിട്ടുണ്ട് ഡോ ജിതിൻ... ഹൃദയ സ്പർശി....
👌
Post a Comment