ചക്രവ്യൂഹം - Shades of Octaves

Monday, October 26, 2020

ചക്രവ്യൂഹം

*ചക്ര വ്യൂഹം*

എങ്ങനെ തുടങ്ങണം എന്നറിയില്ല എന്നാലും അങ്ങ് തുടങ്ങുവാ.... 
ഇത് ഒരു അസുഖം ട്രീറ്റ്‌ ചെയ്യുന്ന ഡോക്ടർ ആയിട്ടല്ല ഞാൻ എഴുതുന്നത്. വായിച്ചു തീർത്ത ശേഷം ചിലപ്പോൾ നിങ്ങള്ക്ക് അത് മനസിലായേക്കാം. ഇല്ലെങ്കിൽ തീരുമാനിക്കാം. 
പിന്നെ ഇത് എവിടെയും ഷെയർ ചെയ്യരുത്..... 🙏

"ഡോക്ടറെ എന്റെ മോൾക്ക് കാലിൽ corns എന്ന് പറയുന്ന അസുഖം ആണ്. " ഒത്തിരി സ്ഥലങ്ങളിൽ നിന്നു ട്രീറ്റ്മെന്റ് എടുത്തു മാറുന്നെ ഇല്ലാ.  രണ്ടര വയസ്സ് മുതൽ ഉള്ളെയാണ്.  ഇപ്പൊ 6 വയസ്സായിട്ടും അത് മാറുന്നില്ല. "
ഇന്ന് ഒരു അമ്മ വന്നു പറഞ്ഞതാണ്. കുട്ടിയുടെ മറ്റു കാര്യങ്ങൾ ചോദിച്ചപ്പോൾ പറഞ്ഞു.  അവൾ ആള് സൈലന്റ് ആണ്.  അവൾക്ക് മധുരം അങ്ങ് താല്പര്യം ഇല്ലാ. പഠിക്കാൻ മിടുക്കി ആണ്.  എന്നാലും ചില കാര്യങ്ങളിൽ കൺഫ്യൂഷൻ ആണ്.  അത് പക്ഷെ പഠനത്തിൽ അല്ല. 

അവളുടെ മറ്റു സ്വഭാവങ്ങൾ എന്തൊക്കെയാണ്.  Hobbies അങ്ങനെ ഒക്കെ.  അങ്ങനെ ഒന്നും പറയാൻ ഇല്ലാ sire.  അവൾ but പഠിക്കാൻ മിടുക്കി ആണ് എന്ന് വീണ്ടും.  
ഫാമിലി ഹിസ്റ്റോറിയിൽ ആകെ ഉള്ളത് DM,  pinne HTN മാത്രം ആണ്.  അതും ഗ്രാൻഡ്‌പേരെന്റ്സിനാണെന്നു മാത്രം. 
Milestones എല്ലാം തന്നെ കറക്റ്റ് ആണ്.  പിന്നെ എല്ലാ കാര്യവും പെട്ടെന്ന് ചെയ്യുന്ന കൂട്ടത്തിൽ ആണ് താനും.  

ഒരു ഡയറക്റ്റ് question ഇട്ടു..

 അവൾ  ഇടയ്ക്ക് പക്വത വന്ന ആളെ പോലെ സംസാരിക്കാറുണ്ടോ.  
അത് ചോദിക്കാനുണ്ടായ സാഹചര്യം... ഈ ഉള്ളവന് sahyayil കയറിയെ പിന്നെ miasm തലയ്ക്കു പിടിച്ചിരിക്കുവാ.  എങ്ങനെ ചോദ്യം കിട്ടി എന്നുള്ളത് secretaanu...😊
അതെ സർ ആൾക്ക് പ്രായത്തിൽ കവിഞ്ഞ maturity ഉണ്ട്.  ഇടയ്ക്ക് വലിയ ആളെ പോലെ ആണ് സംസാരം. ഞങ്ങൾ വഴക്ക് കൂടുമ്പോൾ പോലും അവൾ ഞങ്ങളോട് വന്നു ഓരോന്ന് സംസാരിക്കും. വഴക്ക് തീർക്കുന്ന പോലെ.  നമ്മൾ പെട്ടെന്ന് ഹാപ്പി ആവുകയും വഴക്ക് മറക്കുകയും ചെയ്യും.  

പിന്നെ അവൾക്കു അസുഖം വന്നാൽ അവളെ ആരും paripaalikkanda. അവള് തല വേദന വന്നാലോ പനി വന്നാലോ എന്നോട് പറയുക പോലും ഇല്ലാ. 6 വയസ്സുള്ള കുട്ടി വയ്യായ്ക വരുമ്പോൾ അമ്മയുടെ ആവശ്യം ഇല്ലാ എന്ന് പറയുമ്പോൾ സങ്കടം വരും.  അച്ഛനോടും അങ്ങനെ തന്നെ.  

Cesarian ആയിരുന്നോ  എന്ന്  ചോദിച്ചപ്പോൾ അതെ Hypertension ഉണ്ടായിരുന്നു.  അതും ഒരു ഡയറക്റ്റ് question. 

Pregnancy ടൈമിൽ stress ഉണ്ടായിരുന്നോ എന്ന് ചോദിച്ചപ്പോൾ ആണ് പറയുന്നത്.  
ഇവൾ ക്ക് മുന്നേ 5 pregnancy abort ആയി പോയിരുന്നു.  കാരണം അറിയില്ല.  എല്ലാം 3,  4 ആം മാസത്തിൽ തന്നെ അലസി പോയിരുന്നു.  ഇവൾക്കാകട്ടെ ഞാൻ വേണ്ടത്ര ശ്രദ്ധയും കൊടുത്തില്ല.  ഇവളും പോകും എന്ന ഉറപ്പിലായിരുന്നു ഞാൻ.  3 ആമത്തെ മാസത്തിലാണ് ഭർത്താവിനോട് പോലും വിശേഷം പറഞ്ഞത്.  കൃത്യമായി ജോലിക്ക് പോവുകയും ചെയ്തു.  ഡോക്ടർ റസ്റ്റ്‌ എടുക്കാൻ പറഞ്ഞിട്ട് പോലും ഞാൻ എടുത്തില്ല.  6 കഴിഞ്ഞ് 7 മാസമായപ്പോൾ ആണ് സന്തോഷം ആയതു. കാരണം നേരത്തേത് 5 ഉം പോയിരുന്നല്ലോ.  അതിനു ശേഷം മാത്രം കൃത്യമായി മരുന്നൊക്കെ എടുത്തു...  അത് വരെ പ്രെസ്ക്രൈബ് ചെയ്തിരുന്ന മരുന്ന് പോലും ഞാൻ തൊട്ടിരുന്നില്ല. കാരണം അത്രയ്ക്ക് പ്രതീക്ഷ പോയിരുന്നു എന്റെ.  

ഇതെല്ലാം പറയുമ്പോൾ നിങ്ങൾ ഓർക്കും ഞാൻ enthina കോൺസ് രോഗത്തിന് ഇത്രേം ചോദിച്ചതെന്നു. ഒരു ഹോമിയോ ഡോക്ടർക്ക് ഇതല്ല ഇതിനപ്പുറം വേണം.  ശെരി ആണ്.  

പക്ഷെ ഞാൻ ഇനി വിഷയത്തിലേക്കു വരാം. 
"മോനെ ഫൈസി നീ ഒന്ന് മറിച്ചു ചിന്തിച്ചേ " എന്ന് തിലകൻ ചേട്ടൻ ഉസ്താദ് ഹോട്ടലിൽ ചോദിക്കുന്ന പോലെ ഒരു നിമിഷം.  

ഗർഭപാത്രത്തിൽ നിന്നാണ് കഥ തുടങ്ങുന്നത്. 
ഒരു കുട്ടി.... അവൾക്കു ആദ്യത്തെ 3 മാസത്തിൽ നേരിടേണ്ടി വരുന്ന നെഗ്‌ളിജൻസ്.  അതും അമ്മയിൽ നിന്നു.  ശരീരം താങ്ങാഞ്ഞിട്ടും തനിക്ക് വേണ്ട മരുന്നുകൾ  അമ്മ നിഷേധിച്ചു. Prolife ministeriyil ചേർന്നപ്പോൾ കണ്ട ഒരു  വിഡിയോയിൽ അബോർഷന്റെ ടൈമിൽ കത്തി മുനയിൽ നിന്നു തെന്നി മാറുന്ന കുട്ടിയുടെ ചിത്രമാണ് ഓർമയിൽ വന്നത്.  
ചക്ര വ്യൂഹം ബേധിച്ചു അകത്തു കടക്കാൻ  അമ്മയുടെ ഗർഭപാത്രത്തിൽ കിടന്നു അഭിമന്യു പഠിച്ച കഥ നിങ്ങൾ വായിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല.  എങ്കിലും അതിൽ പോലും കിടന്നു വെറുതെ മനസിലാക്കിയാൽ മതിയായിരുന്നു. 

ഇവിടെ ഈ കുട്ടി ഏതു അവസ്ഥയിൽ ഒറ്റ പെട്ടു പോയിട്ടും സ്വയം ജീവിക്കാൻ വേണ്ടി fight ചെയ്തിരുന്നു ആ 9 മാസ കാലം.  അതിനിടയിൽ അവൾ പഠിച്ചിരിക്കാം ഒറ്റയ്ക്ക് എന്തിനെയും നേരിടാൻ ഉള്ള മനശക്തി. അങ്ങനെ പുറത്തു വന്ന കുട്ടി അമ്മയുടെ സഹായം രോഗാവസ്ഥയിൽ വേണ്ട എന്ന് പറയുന്നത് സ്വാഭാവികം ആയിരിക്കില്ലേ.  സ്വയം എവിടെ നിന്നോ ആർജിക്കുന്ന കുട്ടിയുടെ ആദ്യം പറഞ്ഞ പക്വത അത് അവൾ fight ചെയ്തു കിട്ടിയതാണ്.  ജീവിക്കാൻ വേണ്ടി.  അവൾ പഠിക്കാൻ മിടുക്കി ആണ്.  പിന്നെയും വേറെ ചിലയിടത്തു കൺഫ്യൂഷൻ.  Success ആകുമോ ഇല്ലയോ എന്ന്.  അതും അമ്മയുടെ ചിന്ത മണ്ഡലങ്ങളിലേക്കു നമുക്ക് കൂട്ടി യോജിപ്പിച്ചു കൂടെ... 
സ്വന്തം മാതാപിതാക്കളുടെ കരുതൽ migraine ഉള്ള അവസ്ഥയിലും വേണ്ട എന്ന് കുട്ടി പറയുന്നതിനെ ചൊല്ലി എന്തിനു മാതാപിതാക്കൾ ആകുലരാകുന്നു... 

Something which abnormal has taken away the psora in her.isnt it.......

To all parents....
A Child starts learning from within womb itself. ..... And Parents have more to do in it. ... 
Its always goes like matha... pitha.... then comes all.....

Dr Jithin Ouseph
MD (Hom) Psychiatry

2 comments:

Gups padinjattummuri said...

ഒരുപാട് ചിന്തിപ്പിച്ച എഴുത്ത്... k

sherin said...

Too good.