ഈ ലോകത്തിനിതു എന്ത് പറ്റി എന്ന് തോന്നിപ്പിക്കുമാര് തിരക്ക് പിടിച്ചു പായുന്ന ജനത..... അതിനിടയിൽ അവരിലൊരാളായി ഞാനും മലപ്പുറം ജില്ലയിലെ ഒരു തിരക്കേറിയ നഗരത്തിലെ ഒരു ഹോട്ടലിന്റെ മുന്നിൽ നിർത്തി.... പ്രഭാത ഭക്ഷണം മലപ്പുറം സ്റ്റൈൽ ആവാലോ...😋
സ്ട്രൈപ്സ് ഷർട്ട് ഇട്ട ചേട്ടൻ ആണ് സെർവർ.. ഇതൊക്കെ എന്തിനാ ഞങ്ങളോട് പറയുന്നേ എന്ന് തോന്നുന്നവർക്ക്... Picture Abhi backi hei 👀.....😇
എന്താ ഉള്ളത് എന്ന് ചോദിച്ചപ്പോ.... കിട്ടി കുറെ ലിസ്റ്റ്..... ബ്ലഡിലെ കൊളെസ്ട്രോൾ ഒന്നും നോക്കാതെ ലിസ്റ്റിലെ പൊറോട്ട ഓർഡർ ചെയ്തു.... അപ്പോഴേക്കും വേറെ ഒരു കൂട്ടർ കൂടെ വന്നപ്പോഴേക്കും ഇദ്ദേഹം പോയി ഒരു പേപ്പർ എടുത്തു കൊണ്ട് വന്ന് പിന്നെ അതിലായി എഴുത്ത് .. എല്ലാം കൂടെ ഓര്മ നിൽക്കില്ല അതാ എഴുതുന്നെ എന്നും......!
ഇച്ചിരി വൈകുന്നെ കണ്ടപ്പോ കൂട്ടത്തിൽ ഓർഡർ പറഞ്ഞ മുട്ടക്കറിക്കു മുട്ട കോഴി കൂട്ടീന്ന് തപ്പാൻ പോയതാണോ എന്ന് ചോദിക്കണം എന്നൊക്കെ ഉണ്ടായിരുന്നു പുള്ളി പ്ലേറ്റുമായി വന്നപ്പോ......
വീണ്ടും ചോദിക്കാതെ തന്നെ ഇടതു കയ്യ് കാണിച്ചോണ്ട് പറഞ്ഞു..... "അതേ എന്റെ ഈ കൈക്കു വല്യ സ്വാധീനം പോരാ..കൂടെ വലതു കണ്ണിനു കാഴ്ച ഇത്തിരി പോരായ്മയും... അതാണ് എല്ലാം ഓടി നടന്ന് ചെയ്യാൻ സ്പീഡ് ഇല്ലാതെ..... ഇന്ന് ഞാൻ ഒറ്റയ്‌ക്കെ ഒള്ളു താനും...."
എന്റെ മുഖത്ത് പുഞ്ചിരി താനേ വന്നു ..... സാരമില്ല ഇക്കാ എന്നൊക്കെ പറഞ്ഞു വെട്ടി വിഴുങ്ങാൻ തുടങ്ങി.....🤔
2 മിനിറ്റ് കഴിഞ്ഞ് pulli വീണ്ടും അടുത്ത് വന്ന്....
"അതേ എന്റെ മോൻ ഉണ്ടായിരുന്നത് കുറച്ചു വർഷം മുൻപ് ആക്‌സിഡന്റിൽ മരിച്ചു. അതിനു ശേഷം ആണ് ഇങ്ങനെ ആയെ. പിന്നെ ഗൾഫിന്നു പോരേണ്ടി വന്ന്.... മോളെ കെട്ടിക്കാൻ വേണ്ടി പിന്നേം പോയിട്ട് തിരിച്ചു വന്ന്. ഇപ്പൊ കെട്ടിയവൾ മാത്രമേ ഒള്ളു വീട്ടിൽ അതും തനിച്ചു.....ജീവിക്കണ്ടേ..!" "ഇതൊക്കെ ആരോടെങ്കിലും പറയുമ്പോ മനസ്സിന് കിട്ടുന്ന ഒരു ആശ്വാസമുണ്ട്. "
ഒരു പൊറോട്ട വയറ്റിലെത്തി അപ്പോഴേക്കും...... പിന്നെ വീണ്ടും വന്നു...... "മോനെ പോലെ ഉള്ളവരെ കാണുമ്പോ എനിക്കവനെ ഓര്മ വരും....ജീവിച്ചിരുന്നെങ്കിൽ അവനു ഇപ്പൊ 32 വയസ്സ് ഉണ്ടായേനെ....."
ഇക്ക വീണ്ടും ഒന്ന് കറങ്ങി എന്നിട്ടു അടുത്ത് വന്നു.......അപ്പോഴേക്കും ഞാൻ ഗുപ്തനെ പോലെ ചായ ഊതി കുടിക്കാൻ തുടങ്ങിയിരുന്നു...... 😇
"എനിക്കിടയ്ക്ക് ഇങ്ങനെ ഓര്മ വരുമ്പോ കരച്ചിൽ വരും. ഇവിടെ ബാത്‌റൂമിൽ പോയി പയ്പ്പ് തുറന്നിട്ട് കരഞ്ഞിട്ട് വരും...."
എനിക്കും എന്റെ സുഹൃത്ത് ഡോക്ടറിനും എന്തോ ഒരു ഫീൽ ആയി ഇതൊക്കെ കേട്ടപ്പോ...
നമ്മുടെ മുന്നിലിരിക്കുന്ന രോഗികൾ ഇത് പോലെ പറയുന്നത് ഒത്തിരി കണ്ടിട്ടുള്ളത് കൊണ്ട് കൊടുക്കേണ്ട റെസ്പോൺസ് കറക്റ്റ് ആയി വന്നു.......
ലാസ്റ്റ് പോരുമ്പോൾ വിസിറ്റിംഗ് കാർഡ് കൊടുത്ത്., ഞാൻ ഡോക്ടറാണ്.... ഇക്കയ്ക്ക് എന്ത് ആവശ്യം ഉണ്ടെങ്കിലും വിളിക്കണം എന്ന് പറഞ്ഞു... ഒത്തിരി സന്തോഷത്തോടെ ചിരിക്കുന്ന ഇക്കയുടെ കണ്ണ് നിറയുന്നത് എനിക്ക് കാണമായിരുന്നു....
അതു മറയ്ക്കാനായിരിക്കണം പുള്ളി നെഞ്ചേരിച്ചിലിനെ കുറിച്ചൊക്കെ ചോദിച്ചു.... ലാസ്റ്റ് ഇങ്ങോട്ട് തന്ന ഒരു കാർഡ് വാങ്ങി ഞങ്ങൾ ഇറങ്ങി.......
തിരിഞ്ഞു നോക്കിയില്ല...... നോക്കാൻ ഇത് സിനിമയുടെ ക്ലൈമാക്സ് ഒന്നും അല്ല......
ഇനി വിഷയത്തിലേക്കു പോവാം?
ഇറങ്ങി ഫ്രണ്ട് ഡോക്ടറോട് പറഞ്ഞു...... Remedy ഇവിടെ ആണ് നമ്മളെ പല്ലിളിച്ചു കാണിക്കുക......!
മുന്നിൽ വന്നിരിക്കുന്ന ആളുടെ remedy കണ്ടു പിടിക്കാൻ ബസ്സിൽ സീറ്റ് കിട്ടാതെ തൂങ്ങി നിൽക്കുമ്പോൾ നടത്തുന്ന observation മതി എന്ന് പറഞ്ഞ ഗുരുവിനെ അപ്പൊ എനിക്കോർമ്മ വന്നു....! #SGB 😇🙏
Kingdom and Remedy is hidden all there.....
Dr Jithin Ouseph
No comments:
Post a Comment