കഴിഞ്ഞ ദിവസം ഒരു 40 വയസ്സുള്ള മകളും അവരുടെ ഉമ്മയും മോനും കൂടെ എന്നെ കാണാൻ വന്നു. സാറേ ഉപ്പ ഒന്നും മിണ്ടുന്നില്ല. ആകെ പേടിച്ചിരിക്കയാണ്......70 വയസ്സാണ് കക്ഷിക്ക്....
ഇങ്ങള് ബേജാറാവത്തെ കാര്യമെന്താണെന്നു പറ എന്ന് ഞാൻ ചോയ്ച്ചു.....
ഉപ്പ ഹെൽത്തിന്റെ കാര്യത്തിൽ വളരെ ശ്രദ്ധ ഉണ്ടായിരുന്ന ആളായിരുന്നു,..... കഴിഞ്ഞ ദിവസം ഒരു വലിയ ഡോക്ടറെ അദ്ദേഹം കാണാൻ പോയി .... തിരിച്ചു വന്നപ്പോഴേ ആകെ ഒരു വിഷമത്തിൽ ആയിരുന്നു.....
എന്തിനാ ഡോക്ടറെ കാണാൻ പോയെ..?...... അതു വല്ലാത്ത നെഞ്ചേരിച്ചിലൊക്കെ ആയിരുന്നു... അന്ന് ഡോക്ടർ പറഞ്ഞു അത്രേ ശ്രദ്ധിക്കണം, ലിവർ ആകെ പ്രശ്നം അതിലാണ്,... വയറിൽ ആകെ പ്രശ്നമാണ്...... സിർഹോസിസ് എന്ന കണ്ടിഷനിലേക്ക് പോകാനുള്ള സാധ്യത ഏറെ ആണ്...... ഇപ്പൊ ആളെ ഇൻഫെക്ഷൻ ആയിട്ടാണ് കാണുന്നത് വയറിൽ......
ഏതൊരാൾക്കും ഇതൊക്കെ കേൾക്കുമ്പോ പേടി വരാം. കാരണം സിർഹോസിസ് എന്നത് വളരെ ഒരു കൂടിയ രോഗവസ്ഥയാണ്. അതു കൂടുതൽ കാണുന്നത് മദ്യപാനികളിൽ ആണെന്നുള്ളത് എടുത്തു പറയേണ്ടതാണ്......
പക്ഷെ ഇവിടെ വിഷയം അതൊന്നുമല്ല...... അന്ന് ഡോക്ടറെ കണ്ടു വന്നതിൽ പിന്നെ ആ പാവം ഉപ്പ ഉറങ്ങിയിട്ടില്ല...... Sleeplessness or Insomnia ഉറങ്ങാൻ പറ്റാത്ത അവസ്ഥ.,
മറവി,..... ഒന്നും ഓർമയില്ല.... പല്ല് തേക്കാൻ പോലും മറക്കുന്നു..... ഭക്ഷണം എടുത്തു കൊടുത്താൽ മാത്രം തിന്നുന്നു..... വെള്ളവും അതു പോലെ തന്നെ.......
എല്ലാരോടും കളിച്ചു chirichu വർത്തമാനം പറഞ്ഞു നടന്നിരുന്ന ആ ഉപ്പ ഇപ്പൊ ആരോടും മിണ്ടാറില്ല...... രാവിലെ എഴുന്നേറ്റു കട്ടിലിൽ ഒരേ ഇരുപ്പാണ്.......
കുളിയില്ല......ആകെ ഗ്ലൂമി ആയിട്ടുള്ള മാനസികാവസ്ഥയിലേക്ക് പോയിരിക്കുന്നു......അദ്ദേഹത്തിന്റെ സഹോദരൻ ലിവർ പ്രശ്നം വന്നു മരിച്ചത് കാരണമായിരിക്കാം ഭയം ഉള്ളിൽ പൊട്ടി മുളച്ചത്...
ഭയപ്പെടുത്തുകയല്ല അസുഖങ്ങൾക്ക് ജാഗ്രത കൊടുക്കുകയായിരുന്നു ആ ഡോക്ടർ ചെയ്യേണ്ടിയിരുന്നത്........ ലിവർ സിർഹോസിസ് ആകുമെന്ന് പറഞ്ഞു പേടിപ്പെടുത്തി....... എന്ത് കാരണം കൊണ്ടായാലും അതു ആ ഉപ്പയെ കൂടുതൽ രോഗങ്ങളിലേക്ക് തള്ളി വിടുകയാണുണ്ടായത്......
ശെരിയാണ് വീണ്ടും പോയി കണ്ടാൽ അദ്ദേഹത്തിന് കുറിക്കാൻ ഉണ്ടാകും..... കണക്കു കൂട്ടലിൽ രണ്ടാഴ്ച മരുന്ന് മതിയായിരിക്കും.... But ആ കണക്കു കൂട്ടൽ എപ്പോഴും ശെരിയാകണം എന്നില്ല......
അവിടെ മാനസിക രോഗങ്ങൾക്കും കൂടെ കുറിപ്പടിക്കായി കാത്തു നിൽക്കുന്നു...... കുന്നു കൂടുന്ന മരുന്ന് ഭക്ഷണത്തെ നോക്കി കൊഞ്ഞനം കുത്തുന്നു........
No comments:
Post a Comment