ഞങ്ങളുടെ മോൾക്ക് അല്ലെങ്കിൽ മോന് എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് ചോദിച്ചു വരുന്ന നിരവധി മാതാപിതാക്കളുണ്ട് . കുട്ടികളുടെ വളർച്ചയിൽ അവനോ അവളോ സ്വഭാവത്തിൽ കാണിക്കുന്ന വ്യത്യാസങ്ങളാണ് അവരെ പ്രശ്നമുള്ളവരാക്കി തീർക്കുന്നത്.
സ്വഭാവ വൈകല്യങ്ങളും സ്വഭാവ ദൂഷ്യങ്ങളും അതിൽ പെടാം . അത്തരത്തിലുള്ള ചിലത് വളർച്ചയ്ക്കനുസരിച്ചു ചിട്ടപ്പെടുത്തിയതാണ് ചുവടെ കാണുന്നവ .
Infancy (ശൈശവം) (0-2 years)
- അടിക്കടി നിർത്താതെയുള്ള കരച്ചിൽ
- PICA - ദഹിക്കാൻ സാധ്യത ഇല്ലാത്തവ തിന്നുവാൻ ഉള്ള ആർത്തി (ഉദാ: മണ്ണ്, ചോക്, പൊടി,) ഇവ കൂടാതെ ദഹന പ്രശ്നങ്ങൾ
- തല ഭിത്തിയിൽ ഇടിക്കുക, മുടി പിടിച്ചു വലിക്കുക
- ശ്വാസം പിടിച്ചു വെയ്ക്കുക
- വിരൽ വായിലിടുക
- അമിതമായ പേടി
- ഒറ്റയ്ക്കാകുമോ എന്നുള്ള പേടി, കൂടുതൽ അമ്മയിൽ ആശ്രയിക്കുക
Preschool Age ( 2-6 age)
- പേടിസ്വപ്നങ്ങൾ, ഉറക്ക തടസങ്ങൾ
- അമിത ദേഷ്യം, അക്രമാസക്തി, ആക്രമണ പ്രവണത.
- കരയുക, ആക്രോശിക്കുക,സഹോദരങ്ങളോട് അസൂയ, അമ്മയോട് ഒട്ടിച്ചേർന്നു നടക്കുക
- ഉറക്കത്തിൽ മൂത്രം, മലം പോവുക.
- സ്വയംഭോഗ പ്രവണത
- നഖം കടിക്കൽ, വിരൽ വായിലിടുക.
- വിക്കൽ, സംസാരിക്കാൻ ബുദ്ധിമുട്ട്.
- കഴുത്തു വെട്ടിക്കൽ, ടിക്സ്
School Age (6-13 years)
- സ്‌കൂളിൽ പോകുവാൻ പേടി
- പഠന വൈകല്യങ്ങൾ
- അമിത വണ്ണം, അമിത വാശി, ആശ്രിതത്വം
- സാമൂഹ്യ വിരുദ്ധ സ്വഭാവങ്ങൾ ; കള്ളം പറയൽ, മോഷണം,നശീകരണം.
Adolescence (കൗമാരം) (13 Years and Above)
- സ്വയംഭോഗം
- സ്വവർഗരതി
- കൃത്യവിലോപി,
- ബാലകുറ്റവാളി
- ആത്മഹത്യാ പ്രവണത , ചിന്തകൾ
ഇത്തരത്തിൽ കാണുന്ന എല്ലാ പ്രശ്നങ്ങളും ചികിത്സിച്ചാൽ മാറുന്നതാണ്. നിങ്ങളുടെ പ്രശ്നക്കാരായ കുട്ടികളോട് കൂടുതൽ കരുതലോടെ പെരുമാറുക.
DR JITHIN OUSEPH
MD (HOM) PSYCHIATRY
PG Medical Officer (National Ayush Mission)
"Raise children that they don't have to recover from their childhood"
സംശയങ്ങൾ കമന്റ് ബോക്സിൽ ഇടാവുന്നതാണ് .
No comments:
Post a Comment