Onnu viral aayirunnenkil - Shades of Octaves

Wednesday, February 20, 2019

demo-image

Onnu viral aayirunnenkil

കഴിഞ്ഞ ദിവസം ഒരു ടിക് ടോക് വീഡിയോ മൊബൈലിൽ കണ്ടു. ടിക് ടോക് എന്ന് വെച്ചാൽ പണ്ട് മ്യുസിക്കലി എന്ന് ആളുകൾ വിളിച്ചിരുന്ന ഐറ്റം. ചൈനീസ് തലയിൽ ഉദിച്ച ടിക് ടോക് ആപ്പിനെ മലയാളീ സമൂഹം ഏറ്റെടുക്കാൻ അധികം നാളുകൾ വന്നില്ല. വളരെ പെട്ടന്ന് മലയാളികൾക്ക് പ്രിയങ്കരമായ ആപ്പ് ആയി തീർന്നിരിക്കുവാന് ടിക് ടോക്. 
ഇനി കണ്ട വിഡിയോയിലോട്ടു കടക്കാം. പ്രസിദ്ധി ആർജിക്കാൻ പലതും കാട്ടിക്കൂട്ടുന്ന യുവാക്കന്മാർ മുതൽ പ്രായമായവരെ വരെ അതിൽ കാണാം. നേരം പോക്കിന് നർമബോധമുള്ള വീഡിയോസ് ഇറക്കുന്ന പലരും ഉണ്ട്. ചിലർ അവരുടെ കഴിവിനെ പല രീതിയിൽ അതിൽ ചിത്രീകരിക്കുന്നു. 
ഇത്തരത്തിൽ വിഡിയോ ചെയ്ത ഒരു ചെക്കന് ഫോൺ വെള്ളത്തിൽ പോകുന്നതാണ് കഥ. ആശാൻ എന്തോ ഒരു ഐഡിയ കൊണ്ട് വന്നു വിരൽ ആക്കാൻ ശ്രമിച്ചതാണ്. പക്ഷെ ചെയ്യുന്നതിനിടയിൽ ഫോൺ വെള്ളത്തിൽ വീണു പോയി. പുഴ കടവിൽ നിന്നായിരുന്നു അഭ്യാസം. അപ്പൊ പിന്നെ പറയണ്ടല്ലോ. 

അത് കൊണ്ട് അവൻ നിർത്തിയില്ല. കൂട്ടുകാരന്റെ ഫോൺ വാങ്ങി അതിൽ ടിക് ടോക് ഓപ്പൺ ചെയ്തു വെള്ളത്തിൽ വീണ ഫോൺ തിരിച്ചെടുത്തതായി കാണിക്കുന്നു. എന്താ കഥ. അവൻ ആ ചെയ്ത വീഡിയോ എന്തായാലും വൈറൽ ആയി. പക്ഷെ പോയതോ അവന്റെ ആയിരങ്ങൾ വില മതിക്കുന്ന ഫോണും. 

ഇത് ഒരാളുടെ കഥ മാത്രം. അങ്ങനെ മറ്റു ചിലരെ അനുകരിക്കാനായി കിണറ്റിൽ ഇറങ്ങുന്നതും ബസ്സിന്റെ മുന്നിൽ ചാടുന്നതുമൊക്കെ മറ്റു ചില പ്രാന്തുകൾ. കഴിവുള്ളവർ ചെയ്യുന്നു. അത് വൈറൽ ആകുന്നു. പരാതിയില്ല. പക്ഷെ അത് അനുകരിക്കാൻ ശ്രമിക്കുന്നവർ പരാജയപ്പെടുന്നു. അവരുടെ വിലപിടിപ്പുള്ള പലതും നഷ്ടപ്പെടുന്നു. ചിലരുടെ മാതാപിതാക്കൾക്ക് നഷ്ടമായത് അവരുടെ മകനെ തന്നെയാണ്. എന്നിട്ടും പഠിക്കുന്നില്ല !! അനുകരിക്കാൻ ശ്രമിക്കുന്ന ജനത. 

Be safe while you shoot your dangerous videos !!!

#tiktokmalayalam #tiktok #tiktokaddiction #addiction 

bms2q58o_tiktok-app_625x300_26_December_18