താക്കോൽ കളഞ്ഞ വായാടി - Shades of Octaves

Tuesday, February 12, 2019

demo-image

താക്കോൽ കളഞ്ഞ വായാടി

ഒരു മഴ തുള്ളിയായി അവൻ എന്നിൽ ഒഴുകി നീങ്ങി.  എന്നിൽ ഇഴുകി ചേർന്ന് ഒരു നേർത്ത ചാലായി നടക്കുന്നതറിഞ്ഞു പുളകിതയായ് നിന്നു പോയി ഞാൻ . അവന്റെ സ്പര്ശനത്തിൽ നടുങ്ങി തെറിച്ച   ഞൊടിയിൽ അന്നാദ്യമായി വായാടിയായ തന്റെ  ശബ്ദം നിലച്ചു. എന്റെ രഹസ്യങ്ങൾ ചോർത്തെടുത്തു അവൻ മുന്നേറവെ പ്രേമമോ കാമമോ എന്നറിഞ്ഞില്ല ഞാൻ. അരുവിയായ് പുഴയിൽ ചെന്ന് ചേർന്ന ഞങ്ങൾ ആ ദിനത്തിൽ ഒരിക്കലും മായാത്ത ഓർമ്മകൾ മനസിൻ ചെപ്പിൽ കുറിച്ചിട്ടു. ഒടുവിൽ ആ വിഴുപ്പു ചുമക്കുമ്പോൾ കരഞ്ഞില്ല ഞാൻ,  കാരണം എനിക്കതിനവകാശമില്ല. എന്റെ രഹസ്യങ്ങളിലേക്കുള്ള താഴിന്റെ താക്കോൽ ഞാൻ തന്നെ ആണ് കളഞ്ഞത്. 

വളർത്തും ഞാൻ എന്റെ പൊന്നോമനയെ. കാരണം ജീവൻ കളയാൻ എനിക്കവകാശമില്ല. എന്നിലെ സ്നേഹത്തിന്റെ അടയാളം  അവനാണ്. എന്നിലെ മാതൃത്വം അത് അവനിലൂടെയാണ്.

Prolife Ministry....! They stand against Abortion...!

Pro-Life5

1 comment:

Dr Anjali Nambiar said...

Very well written......heart touching one