ജീവിതത്തിൽ ക്ഷമയും സഹനവും എന്താണെന്ന് ബാക്കി ഉള്ളവരുടെ കണ്ണുകളിൽ നിന്നു ചിലപ്പോൾ വായിച്ചെടുക്കാൻ പറ്റുന്ന ദിവ്യ മുഹൂർത്തങ്ങൾ......... അത് അനുഭവിക്കുമ്പോൾ ഡോക്ടർ ആയ നമ്മളിലും ഒരു മകനോ അച്ഛനോ അമ്മയോ ഒക്കെ ഉണ്ടെന്നുള്ള തോന്നൽ വന്നു മിന്നി പോകും. പക്ഷെ ആ തോന്നലിനെ താലോലിക്കാൻ നമുക്കാവില്ല... കാരണം ഇത് നമ്മുടെ ജോലി ആണ്. ഏതൊരു ദിവസവും പോലെ ഇതും കടന്നു പോകണം......
ആഴ്ചയിലെ അവസാന ദിവസം. നാളെ off ഡേ അല്ലേ എന്ന് വിചാരിച്ചു ഡ്യൂട്ടി ടൈം തീരാൻ കാത്തിരിക്കുന്ന ഇരിക്കുന്ന സമയം.......
തിരക്ക് കുറവാണല്ലോ എന്നാൽ കുറച്ചു ബാക് to ബേസിസ് ഇലേക്ക് കടന്നു പോകാം എന്നുള്ള വിചാരത്തിൽ സാദാരണ ഉള്ള തിരക്കിട്ട പ്രിസ്ക്രിപ്റ്റ്ൻസിന്നു ഒന്ന് മാറി ചിന്തിക്കാമെന്നു വിചാരിച്ചു......
എന്താ ഉമ്മാ ടെൻഷൻ..... എന്ന് 3 കുട്ടികളുടെ അമ്മയോട് ചോദിച്ചു ....... വിവരിക്കുന്നത് കേൾക്കണം..... പൂ പോലെ മൃദുലമായ മുഖം ആയിരുന്നു സർ അവൾക്കു.....ആരെയും അത്ഭുതപ്പെടുത്തുന്ന പ്രവർത്തിയും കഴിവും...... എല്ലാരോടും നല്ല പെരുമാറ്റവും.... സംസാരവും...... ഒരു വർഷം മുൻപ് പെട്ടെന്ന് അവൾക്കു വയ്യാണ്ടായി.... ബ്രെയിനിൽ എന്തോ ഒരു പ്രോബ്ലം. 2 ആഴ്ച അവൾ സുഖമില്ലാണ്ട് കിടന്നു. പിന്നെ എന്നെ വിട്ടു പോയി........
കരഞ്ഞു കൊണ്ട് പറയുന്നതെല്ലാം കേട്ടു സമാധാനിപ്പിച്ചു ചിരിപ്പിച്ചു യാത്രയാക്കി.........
അടുത്തത് 54 aged Man......psoriasis കേസ്.. ഡീറ്റൈൽഡ് ആയിട്ട് എടുത്തില്ലെങ്കിൽ നമ്മളെ തിരിഞ്ഞു നോക്കി കൊഞ്ഞനം കുത്തുന്ന ഐറ്റം.......
പുള്ളിക്ക് പറയാനുണ്ടായിരുന്നത് 12 വർഷം മുൻപ് അമ്മ സൂയിസൈഡ് ചെയ്ത കഥയും അതിന്റെ ഒരു വർഷം തികയുന്നതിനു മുൻപ് മകൻ മുങ്ങി മരിച്ച കഥയും....
അതും remedial പ്രെസ്ക്രിപ്ഷൻ ഒക്കെ നടത്തി......
പിന്നെ ഒരെണ്ണം claustrophobia.... നമ്മുടെ ലിഫ്റ്റിൽ കയറിയാൽ പേടി വരുന്ന ഐറ്റം..... അവൻ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളും മറ്റും കേട്ടിരുന്നു........
അടുത്തതിൽ Syphilitic കംപ്ലൈന്റ്സുമായി വന്ന ഒരാളിൽ ഹിസ്റ്ററി തപ്പിപ്പോയി..... ഒരിടത്തും syphilitic traits കിട്ടാനില്ല.... ഫാമിലി ഒക്കെ ഫുൾ Psora......
Direct question എടുത്തിട്ട്........ അബോർഷൻ വല്ലതും ഉണ്ടായിരുന്നോ...... കേട്ടത് പിന്നെ 7 ആം മാസത്തിൽ Twins miscarriage ആയി പോയ കഥ.........
ബാക്കി വന്നതിൽ ഒക്കെ പേർക്കും ഡിപ്രെഷന്നും anxietiyum......
എല്ലാം കൂടെ കഴിഞ്ഞ് ഇറങ്ങിയപ്പോൾ ആകെ മനസ്സിൽ ഒരു നിശ്വാസം മാത്രം........
ഓരോ ദിവസം ഓരോ പുതിയ കഥകൾ കേൾക്കുന്നു. ചിലതു ചിന്തിക്കാനും ചിന്തിപ്പിക്കാനും.......
ഡോക്ടറുടെ ലൈഫ് എന്ജോയ്മെന്റ് ആണെന്ന് കരുതുന്ന ചിലരോട് പറയണം ......
മാസാവസാനം കിട്ടുന്ന പൈസ എണ്ണി തിട്ടപ്പെടുത്തുന്ന കടലാസ് നോട്ടുകളിൽ അല്ല സന്തോഷവും സമാധാനവും.....
എന്തിനേം പരിഭവങ്ങളോടെ കാണുന്ന സ്ഥിരം ക്ലെഷേ മനസ്സ് ഒന്ന് ഒഴിവാക്കി ചുറ്റുമുള്ളവരിൽ നിന്നു സ്വന്തം ജീവിതത്തിലേക്ക് ഒരു ഏട് എന്നുള്ള ദ്വയാർഥത്തിൽ മറ്റുള്ളവരെ വായിച്ചു തുടങ്ങിയാൽ മനസിലാകും നമ്മൾ ശെരിക്കും എന്താണെന്ന്.......
*You read Books... I read people* എന്ന് പറയാൻ നല്ല എളുപ്പമാണ്........അതിനു ശേഷമുള്ള വ്യൂഹത്തിൽ നിന്നു കടക്കൽ എത്ര കഠിനമാണെന്നത് ഒരു നിഗൂഢ സത്യം മാത്രം.
ഏതൊരു ദിവസവും പോലെ ഇതും കടന്നു പോകും.. പക്ഷെ നാളെയും പുതിയ ജീവിതങ്ങളിലേക്ക് മനസ്സ് തുറക്കാൻ പ്രാപ്തരാകണം......അവിടെ നമ്മൾ ഇല്ലാ.... നമ്മുടെ പ്രശ്നങ്ങൾ ഇല്ലാ......
അവിടെ ആണ് ഒരുവൻ so called physician ആകുന്നത്.......
ഇത് വായിച്ചു തീരുമ്പോൾ കംപ്ലീറ്റ് ആയില്ല എന്നുള്ള തോന്നൽ വരാം."സ്വാഭാവികം". കാരണം ഇത് അങ്ങനെ എവിടെ തീർക്കണം എന്നറിയാത്ത ഒരു thread ആണ്......
നന്ദി.......
Dr Jithin Ouseph
3 comments:
പുറത്ത് നിന്ന് നോക്കി കാണുന്നവർക്ക് ഒരു ഡോക്ടർ ടെ ജോലി എന്ന് വച്ചാൽ എന്ത്... ചുമ്മാ കയ്യും കെട്ടി പോയി ഇരുന്നാൽ മതി.. but അവരറിയണം ഒരു doctor എത്രമാത്രം caring ഓട് കൂടിയാണ് തന്റെ ഓരോ രോഗികളെയും ട്രീറ്റ് ചെയ്യുന്നത് . Hats of u dr..
Thank you so much for your words.... Those are inspirational
Excellent writing
Post a Comment