ഒരു പ്രശസ്ത ഡീ അഡിക്ഷൻ കേന്ദ്രം. അവിടെ കൺസൽറ്റേഷനു പതിവ് പോലെ പോയതായിരുന്നു. ഈസ്റ്ററും വിഷുവും ഒന്നിച്ചു കഴിഞ്ഞതിനാലായിരിക്കാം ആ ബാച്ചിൽ ആളുകൾ കൂടുതലായിരുന്നു.
റൗണ്ട്സിനിരുന്നപ്പോൾ കുറെ പേര് കുടുംബമായി വന്ന്. ഭർത്താവിന്റെയും ഭാര്യയുടെ കുറ്റങ്ങൾ സഹിതം കേട്ടിരുന്നു. ഇങ്ങനെ ലഹരി വിമുക്ത ക്യാമ്പിൽ ഒന്നിച്ചു പോകുന്നതാണ് എപ്പോഴും നല്ലത്.......
അങ്ങനെ നമ്മുടെ ഇന്നത്തെ കഥാ പത്രം വന്നെത്തി.. അയാൾ ഒറ്റയ്ക്കായിരുന്നു.... 😶
എന്തേ ഒറ്റയ്ക്ക് എന്ന് ചോദിച്ചപ്പോൾ അയാൾ ഭാര്യയ്ക്ക് തിരക്കാണ് എന്ന് മാത്രം പറഞ്ഞു കസേര വലിച്ചു ഇരുന്നു.....
കുടിയാണോ വലിയാണോ ഉള്ളത് എന്ന് ചോദിച്ചപ്പോൾ...... കുടിയാണ് സാറേ..... വലി ഞാൻ ചെയ്യില്ല..... ചിലരൊക്കെ കള്ളം പറയും എന്നുള്ളത് കൊണ്ട്. ഒരിക്കലും ട്രൈ ചെയ്തിട്ടില്ലേ?
ഞാൻ ഒരു ഫ്ലൂടിസ്റ് ആണ്. ഫ്ലൂട്ട് ഭയങ്കര ഇഷ്ടമായിരുന്നു. അപ്പൊ ശ്വാസം കണ്ട്രോൾ ചെയ്യണമെങ്കിൽ വലിച്ചാൽ പറ്റില്ല..... മനോഗതം; (ഇതൊക്കെ ആരോട്. എനിക്കറിയാത്തത് വലതുമാണോ?) കാരണം ഞാനും കലാകാരനാണെന്നുള്ളത് മിണ്ടിയില്ല. കാരണം കഥാപാത്രം ദേ മറ്റേ ആളാണ്.
സംസാരിച്ചു വന്നപ്പോൾ പണ്ട് വല്യ ഡോക്ടർസ് പറയാറില്ല മറ്റേ സാധനം കയറി വന്നു. Intution..... ഇന്ഗ്ലിഷ് മതി ഇപ്പൊ അതിനു......
എന്തോ ഒരു അടിച്ചമർത്തൽ അയാളുടെ സംസാരത്തിലും പെരുമാറ്റത്തിലും. എന്തോ ഒരു ദുഃഖം കൊണ്ട് നടക്കുന്ന പോലെ......
എന്താ ചേട്ടാ ഒരു വിഷമം പോലെ..... ഫാമിലിയിൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ....?
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒന്നാണ് സംഗീതം. നന്നായി വരയ്ക്കുകയും ചെയ്യും........ ഫ്ലൂട്ട് ഒക്കെ നന്നായി വായിക്കുമായിരുന്നു. കല്യാണം കഴിഞ്ഞ് ഞാൻ വായിക്കുമ്പോയൊക്കെ ഇതെന്താ ഒച്ചയും ബഹളവും. ഒന്ന് നിർത്തി പൊയ്ക്കൂടേ എന്ന് ചോദിച്ച് ഭാര്യ എപ്പോഴും വരും......... അതൊക്കെ കേട്ടു ഞാൻ ആകെ ഡൌൺ ആയി....... അറിയുവോ ഞാൻ നന്നായി കല്ലിൽ രൂപങ്ങൾ കൊത്തും.... വരക്കും...... ഇതൊന്നും കല്യാണത്തിന് ശേഷം എനിക്ക് പറ്റിയിട്ടില്ല..... പ്രോത്സാഹിപ്പിച്ചില്ലേലും നിരുത്സാഹപ്പെടുത്തരുത്തല്ലോ.....അമിതമായി ദേഷ്യവും..... അതിനിടയിൽ പറയാൻ വെച്ചിരുന്നതൊന്നും സമയത്തു പറയാൻ പറ്റിയില്ല.......
അയാളുടെ കണ്ണിൽ താഴെ വീഴാൻ കൊതിച്ചു ഒരു കണ്ണ് നീര് തുള്ളി നിൽക്കുന്നത് എനിക്ക് കാണാമായിരുന്നു......
കുടുംബ ജീവിതത്തിലേക്ക് കടക്കുമ്പോൾ ഒരുവനെ റെസ്പോൻസിബിലിറ്റിയിലേക്ക്
തള്ളി വിടുമ്പോൾ അവന്റെ ഇഷ്ടങ്ങൾ കുഴി കുത്തി മൂടപ്പെടുമ്പോൾ അവൻ മറ്റു പലതിലും ആശ്രയം കണ്ടെത്തുന്നു. കൂടാതെ അയാൾക്ക് panic അറ്റാക്ക്സും ഡിപ്രെഷന്നും. പോരെ പൂരം.
Panic attacks ഒരുവനിൽ വരുന്നത് തന്നെ നിരന്തരമായ സ്ട്രെസ്സിലൂടെ ആള് പോകുമ്പോഴാണ്.
അയാളുടെ ഉറ്റ ചെങ്ങാതി ഒരു മാസം മുൻപ് ഹാർട്ട് അറ്റാക്ക് വന്നു പോയതിൽ പിന്നെ മദ്യപാനം കൂടുതൽ ആവുകയും ചെയ്തു.....
Mutual Respect കുടുംബ ജീവിതത്തിൽ ഇല്ലാതെ പോകുന്നതാണ് ഇത്തരം അടിച്ചമർത്തലുകൾ പങ്കാളികളിൽ വരുന്നത്. ഇവിടെ കഥാ നായകൻ മദ്യത്തിൽ ആശ്രയിക്കുന്നു.. ....പിന്നെ കൂടാതെ പ്രശ്നങ്ങളും.
ആ ലഹരി വിമുക്ത സെന്ററിലേക്ക് തന്റെ ഫ്ലൂട്ട് അയാൾ കൊണ്ട് വന്നിട്ടുണ്ട്..... തന്റെ പോയ ലഹരി തിരിച്ചു പിടിക്കാൻ..
പുറത്തു ഒരു മഴക്കായി കാർമേഘം ഒത്തു കൂടിയിരുന്നു. ഞെട്ടിക്കുമാര് ഒരു മിന്നലും........
No comments:
Post a Comment