മമ്മൂട്ടിയുടെ സിബിഐ 5 ഒക്കെ കണ്ടതിന്റെ പിറ്റേ ദിവസം. തിരക്കുള്ള ഒപിയിൽ രണ്ടു കുട്ടികളുമായി ഒരു ഉമ്മ വന്നു. കംപ്ലയിന്റ് കാര്യമായിട്ടൊന്നുമില്ല ജലദോഷം.. പുഴയിൽ മുങ്ങിയതാണത്രേ. ശോ എനിക്കും പോണാർന്നു.... ഇടുക്കി മിസ്സ് ചെയ്തു......
ആ മിസ്സിങ്ങിന്റെ ഇടയിൽ ആണ് ചെക്കന്റെ തള്ള വിരൽ വീങ്ങി ഇരിക്കുന്നതിനെ പറ്റി ഉമ്മ പറഞ്ഞത്. പടക്കം പൊട്ടിച്ചുവത്രേ.... അമ്പോ പുഴയും പടക്കവും. കൊള്ളാലോ കഥ...14 വയസ്സ് പേപ്പറിൽ .... ചെക്കന്റെ മുഖം സിഫിലിറ്റിക് ആയിട്ടിരിക്കണു...... ചൂണ്ട ഇട്ടു നോക്കാലോ........എന്നൊക്കെ വിചാരിച്ചിരിക്കുമ്പോ ആണ് ഉമ്മ ഒരു പേപ്പർ കൊണ്ട് വന്ന്...., "ഇതൊക്കെ ഓൻ കഴിക്കണ മരുന്നാണ്. പ്രശ്നമുണ്ടോ ഹോമിയോ ഒപ്പം കഴിച്ചാൽ ??? നോക്കുമ്പോ Risperadonum THP യും, Na valporatum....."
ചീട്ടിൽ മൂഡ് disorderum, ADHDyum എഴുതിയിട്ടുണ്ട്.......
കാരണം ചോദിച്ചപ്പോ ബാംഗ്ലൂർ NIMHANS കഥകളൊക്കെ ആയി കുറെ കേട്ടിരുന്നു.. ചെക്കനെ കഴിഞ്ഞ ദിവസം ഗുജറാത്തിൽ പോയി തിരിച്ചു കൊണ്ട് വന്ന് പോലും. KGF കണ്ടിട്ട് ഡോണവാൻ പോയതാണോ എന്നൊന്നും ചോദിക്കാൻ പറ്റില്ല.. ഇത് ഗുജറാത്താണ്, Patient psychiatry കേസും.....
കേസ് wandering behaviour, anger, violencyokke aayi...... ADHD ക്കും മേലെ ഉണ്ട്......; ODD 👀
ADHD യും ആന്റി സോഷ്യൽ behaviourum കൂടെ ചേർന്ന ഒരു പരുവം..(Oppositional Defient Disorder). ചുമ്മാ കഥ എഴുതിയാൽ പോരല്ലോ. ഇൻഫർമേറ്റീവ് ആവണ്ടേ..... അതിനാണ് ഈ പ്രഹസനം.......🤔
ഒരു കാര്യമുള്ളത്. ഞാൻ ഒരിക്കലും കുട്ടികളെ കുറ്റപ്പെടുത്താറില്ല. 14 വയസുള്ള കുട്ടി ഇങ്ങനെ ഒക്കെ ആകണമെങ്കിൽ അതു അവന്റെ മാത്രം തെറ്റല്ല.....
ങ്ങടെ വീട്ടിൽ എന്താ പ്രശ്നം......?
ഓന്റെ വാപ്പ കള്ള് കുടിയാണ് വർഷങ്ങളായി.... വന്ന് തല്ലും ബഹളവും ആണ്. വന്നാൽ ഞങ്ങളൊക്കെ പുറത്തിറങ്ങി നിൽക്കണം..... അതു മാതിരി വീട് തിരിച്ചു വെക്കും..... ഇവനെ പ്രെഗ്നന്റ് ആയ സമയവും ഇത് തന്നെ ആയിരുന്നു അവസ്ഥ...... മൂത്ത കുട്ടിയാണ്.....
വാപ്പ ഇപ്പൊ ജയിലിൽ ആണ്......
ചൂണ്ട ഇടാനിരുന്ന എന്റെ ഒരു അവസ്ഥ.....🙏🏻......
ഓര് ഇവനെ ഗുജറാത്തിൽ നിന്നു കൊണ്ട് വന്നതിനു ശേഷം ഓര് ദിവസം കുടിച്ചു എന്നെ കൊല്ലാനൊക്കെ നോക്കി. തല പിടിച്ചു ഇടിച്ചു. അപ്പൊ കംപ്ലയിന്റ് കൊടുത്ത്. പോലീസ് വന്ന് പൊക്കി ജയിലിലിട്ടു......
എന്തായിരിക്കാം ഇവനെ ഇങ്ങനെ ആയി തീരാൻ കാരണം 😶???
വീട്ടുകാർക്കും മാനസിക രോഗങ്ങൾ ഇല്ലാ... കാര്യമായിട്ടുള്ള അസുഖങ്ങൾ ആകെ വല്യുപ്പയ്ക്കാണ്. കിഡ്നി failure....പിന്നെ കുടിക്കുന്ന ഉപ്പ..... ഇവന് പിന്നെ എങ്ങനെ?
പ്രെഗ്നൻസിയിൽ ഉമ്മ അനുഭവിച്ചിട്ടുള്ള സ്‌ട്രെസ്???
പേരെന്റ്റിംഗ് പ്രശ്നം?????
Childhood Sexual abuse????
Inconsistent harsh discipline??
Lack Of parental supervision and neglect???
ഇനി ഇത്തരം കുട്ടികൾക്ക് behaviouril ഉണ്ടാവുന്ന റിസ്ക് factors....
Temperament — a child who has a temperament that includes difficulty regulating emotions, such as being highly emotionally reactive to situations or having trouble tolerating frustration
Parental Issues/ Relationship problems
Environmental Factors n Bad influence, other Family issues
ഇതിവിടെ നിറുത്തുന്നു.....ഇത് എന്നത്തേയും പോലെ മറ്റൊരു ദിവസം മാത്രം. ആ കുട്ടിയുടെ പ്രശ്നം ജലദോഷം ആയിരുന്നു..... അവർ തിരിച്ചു വരും കൂടുതൽ അറിയാനും പറയാനും......!അപ്പൊ നന്നായി കേസ് എടുത്തു ഒരു മെഡിസിൻ കൊടുക്കണം.......
ചിലപ്പോൾ ഭാവിയിലെ ഒരു പേപ്പർ കട്ടിങ്ങിൽ അവന്റെ ഫോട്ടോ വരാതിരിക്കാൻ....
ശുഭം!
NB: CBHI : Central bureau of Homoeopathic Investigations 😇
No comments:
Post a Comment