നിങ്ങൾ ഒരു ആനയെ നിങ്ങളുടെ സ്വപ്നത്തിൽ കാണുകയാണെങ്കിൽ , അതിനർത്ഥം നിങ്ങൾ ജീവിതത്തിൽ കുറച്ചു കൂടെ ക്ഷമ ഉള്ളവൻ / ഉള്ളവൾ ആയി മാറണം . മറ്റുള്ളവരെ കുറച്ചു കൂടെ മനസിലാക്കുന്നവർ ആകണം എന്നാണ്.
അല്ലെങ്കിൽ മുൻപ് നടന്നിട്ടുള്ള ചില സംഭവങ്ങൾ ഇപ്പോഴും നിങ്ങളുടെ മനസ്സിൽ മായാതെ നിൽക്കുന്നുണ്ട്, നിങ്ങൾ അതിനെ മുറുകെ പിടിക്കാതെ വിട്ടു കളയണം.
ആന എപ്പോഴും അധികാരം, ബലം, വിശ്വസ്തത, ബുദ്ധി എന്നിവയെ പ്രതീകപ്പെടുത്തുന്നു. അത് പോലെ തന്നെ ആനയുടെ ഉൾ വലിഞ്ഞു നിൽക്കുന്ന സ്വഭാവം ഒരുവന്റെ തന്നെ വ്യക്തിത്വത്തെ സൂചിപ്പിക്കാം.
വെള്ള ആനയെ കാണുന്നത് രാജകീയതയെ സൂചിപ്പിക്കുന്നു.
ആനപ്പുറത്തു സഞ്ചരിക്കുന്നതായി കാണുന്നതു നിങ്ങളുടെ അബോധാവസ്ഥ നിയന്ത്രണത്തിൽ ആണെന്നും, മുൻപ് പേടിച്ചിരുന്ന ചില ജീവിത സംഭവങ്ങൾ നിങ്ങളുടെ നിയന്ത്രണത്തിലാണെന്നു സൂചിപ്പിക്കുന്നു.
സ്വപ്നത്തിൽ ആനയെ പേടിക്കുന്നതായി കാണുകയാണെങ്കിൽ , നേരിടാൻ ഭയക്കുന്ന അനവധി പ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നു എന്നാണു.
നിങ്ങൾ ഒരു ആന തന്നെ ആണ് നിങ്ങളുടെ സ്വപ്നത്തിൽ എങ്കിൽ ...... നിങ്ങൾ നിങ്ങളുടെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും പ്രകടിപ്പിക്കണം. മറ്റുള്ളവർ അവ തിരിച്ചറിയണം, നിങ്ങളുടെ ശബ്ദം , ഐഡിയ എന്നിവ ലോകം അറിയണം എന്നാണ്.
No comments:
Post a Comment